മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ൽ ന​വ​തി​യു​ടെ നി​റ​വി​ൽ

പാലാ: പാലാ രൂപതയുടെ വലിയ പിതാവായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നവതിയുടെ നിറവിലേക്ക്. ഏപ്രിൽ പത്തിനാണ് രൂപതയുടെ രണ്ടാമത്തെ ഇടയൻ പള്ളിക്കാപറമ്പിൽ 90 വയസ്സ് പൂർത്തിയാക്കുന്നത്. ഒപ്പം പൗരോഹിത്യ സ്വീകരണത്തിെൻറ 60ാം വർഷത്തിലേക്കും പ്രവേശിക്കുന്ന അദ്ദേഹം മെത്രാഭിഷിക്തനായിട്ട് 44 വർഷവും പൂർത്തിയാക്കുകയാണ്. പള്ളിക്കാപറമ്പിൽ ദേവസ്യ-കത്രി ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമനായി 1927 മാതൃഭവനം സ്ഥിതി ചെയ്യുന്ന രാമപുരത്തായിരുന്നു ജനനം. ചങ്ങനാശ്ശേരി എസ്.ബി കോളജിലും തൃശനാപ്പള്ളി സെൻറ് ജോസഫ് കോളജിലും മദ്രാസ് ലെയോള കോളജിലും വിദ്യാഭ്യാസം നേടിയ ശേഷം ചങ്ങനാശ്ശേരിയിലെ സെൻറ് തോമസ് സെമിനാരിയിലും തുടർന്ന് മംഗലാപുരം സെൻറ് ജോസഫ് മേജർ സെമിനാരിയിലും റോമിലെ െപ്രാപ്പഗാന്ത ഫിദെയിലും വൈദികപരിശീലനം പൂർത്തീകരിച്ചു. 1958 നവംബർ 23 ന് റോമിൽവച്ച് െപ്രാപ്പഗാന്ത കോൺഗ്രിഗേഷെൻറ പ്രീഫെക്ട് ആയിരുന്ന കർദിനാൾ അഗജീനിയെെൻറ കൈവയ്പുവഴി യാണ് പൗരോഹിത്യം സ്വീകരിച്ചത്. 1962ൽ കേരളത്തിൽ തിരിച്ച് എത്തിയപ്പോൾ കോട്ടയം വടവാതൂർ സെമിനാരിയിലെ ഫിലോസഫി പ്രഫസറായി നിയമിതനായി. 1965ൽ റോമിലെ െപ്രാപ്പഗാന്ത കോളജിലെ വൈസ് റെക്ടറായി നിയമിതനായി. 1969 -ൽ നാട്ടിലെത്തി വടവാതൂർ സെമിനാരിയുടെ റെക്ടറായി. പിന്നീട് 1973 ൽ പാലാ രൂപതയുടെ സഹായമെത്രാനായും നിയമിതനായി. 1973 ആഗസ്റ്റ് 15ന് കർദിനാൾ ജോസഫ് പാറേക്കാട്ടിൽനിന്ന് മേൽപട്ട പദവി സ്വീകരിച്ചു. 1981-ൽ, പാലാ രൂപതയുടെ ആദ്യമെത്രാനായിരുന്ന സെബാസ്റ്റ്യൻ വയലിൽ പിതാവിെൻറ പിൻഗാമിയായി െതരഞ്ഞെടുക്കപ്പെട്ടു. 23 വർഷം രൂപതയെ ശുശ്രൂഷിച്ചശേഷം 2004 മേയ് രണ്ടിന് അധികാരം മാർ ജോസഫ് കല്ലറങ്ങാട്ടിനു കൈമാറി. ഇപ്പോൾ പാലാ ബിഷപ്സ് ഹൗസിൽ പ്രാർഥനയിലും വായനയിലുമായി വിശ്രമജീവിതം നയിക്കുകയാണ്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മൂവാറ്റുപുഴ മലങ്കര കത്തോലിക്ക ബിഷപ് എബ്രഹാം മാർ ജൂലിയസ്, ചിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ തുടങ്ങിയവർ ശിഷ്യന്മാരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.