അ​ജ്ഞാ​ത ജീ​വി 22 ഓ​ളം മു​യ​ലു​ക​ളെ കൊ​ന്നു

എരുമേലി: കണമല മൂക്കംപെട്ടിയില്‍ അജ്ഞാത ജീവി 22 ഓളം മുയലുകളെ കൊന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. ഏയ്ഞ്ചല്‍വാലിയില്‍ കഴിഞ്ഞദിവസം പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. മൂക്കംപെട്ടി തുണ്ടത്തില്‍ ജോര്‍ജിെൻറ വീട്ടിലെ മുയലുകളെയാണ് അജ്ഞാതജീവി കൊന്നൊടുക്കിയത്. മൂന്നു കൂടുകളിലായി 40ഓളം മുയലുകളെയാണ് ജോര്‍ജ് വളര്‍ത്തിയത്. ഒരു കൂട്ടിലുണ്ടായിരുന്ന മുഴുവന്‍ മുയലുകളെയും കൊന്നു. മറ്റൊരു കൂട്ടിലെ മുഴുവന്‍ മുയലുകളെയും കാണാതായി. കൂടിെൻറ പലകകളും കമ്പിവേലിയും തകര്‍ത്താണ് മുയലുകളെ ആക്രമിച്ചത്. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.