കു​ള​ത്തൂ​ർ​മൂ​ഴി​യി​ൽ ത​ട​യ​ണ പ​രി​ഗ​ണി​ക്കു​ം –മ​ന്ത്രി

കറുകച്ചാൽ: കുളത്തൂർമൂഴിയിൽ തടയണ നിർമിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. വാട്ടർ അതോറിറ്റി നെടുംകുന്നം പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് മണിമലയാറ്റിൽ കുളത്തൂർമൂഴി പമ്പ്ഹൗസിൽനിന്നുമാണ്. ഈ പ്രദേശത്ത് തടയണയില്ലാത്തതിനാൽ വേനൽ രൂക്ഷമാകുമ്പോൾ വെള്ളം വറ്റുകയും പമ്പിങ് അനിശ്ചിതത്തിലാകുകയും ചെയ്യും. ഇതിന് പരിഹാരമായി കുളത്തൂർമൂഴിയിൽ തടയണ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. ജലനിധി പദ്ധതിയുടെ നെടുംകുന്നം പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുേമ്പാഴായിരുന്നു മന്ത്രിയുെട പ്രഖ്യാപനം. ഡോ. എൻ. ജയരാജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബാലഗോപാലൻനായർ മുഖ്യപ്രഭാഷണം നടത്തി.ശശികലാനായർ, അജിത് മുതിരമല, റോസമ്മ തോമസ്, രാജമ്മ രവീന്ദ്രൻ, രാജേഷ് കൈടാച്ചിറ, വി.എം. ഗോപകുമാർ, ജോ ജോസഫ്, രവി വി.സോമൻ, ജോസഫ് ദേവസ്യ, ശോഭ സതീഷ്, ഷൈലജകുമാരി, ലത ഉണ്ണികൃഷ്ണൻ, എത്സമ്മ പീറ്റർ, എൻ. ലളിത ഭായി, എം.ജെ. ജോൺ, മിനി ജോജി, ഫിലോമിന ജയിംസ്, ജോ തോമസ്, റോയി നെച്ചുകാട്ട്, പി.എസ്. നായർ, കെ.എ. തോമസ്, സി.ടി. മജീദ് റാവുത്തർ, ജോൺ മാത്യു, കെ.ജെ. ടോമി, എ.എം. അനൂപ്, അഡ്വ. പി.സി. മാത്യു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.