വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷി​ച്ചു

കോട്ടയം: വൃത്തിയാക്കാനിറങ്ങി കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് ആറിന് മറിയപ്പള്ളി പുതുപ്പറമ്പിൽ സനീഷിെൻറ 40 അടി താഴ്ചയുള്ള കിണറ്റിലാണ് സംഭവം. സനീഷിെൻറ അമ്മാവനും മണിപ്പുഴ ടി.വി.എസ് ഷോറൂമിലെ ജീവനക്കാരനുമായ തിരുവല്ല ഇലഞ്ഞിമൂട്ടിൽ രാജുവാണ് (55) കിണറ്റിൽ കുഴഞ്ഞുവീണത്. കിണർ വൃത്തിയാക്കാനായി ഇറങ്ങിയപ്പോൾ അടിഭാഗത്ത് വായു സഞ്ചാരം ഇല്ലാത്തതിനെ തുടർന്ന് ബോധക്ഷയം വരികയായിരുന്നു. ഇതുകണ്ട വീട്ടുകാരും അയൽവാസികളും ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് സമീപത്തെ കിണറു പണിക്കാരനായ പ്രസാദ് (50) ഓടിയെത്തി കിണറ്റിലിറങ്ങി. അടിയിലെത്തിയതോടെ പ്രസാദിനും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഓടിക്കൂടിയവർ ഏണിയിറക്കി പ്രസാദിനെ കരകയറ്റി. രാജുവിനെ രക്ഷിക്കാനായി ആദ്യം ചിങ്ങവനം പൊലീസിലും തുടർന്ന് ചങ്ങനാശ്ശേരി ഫയർഫോഴ്സിലും വിവരം അറിയിച്ചു. ചങ്ങനാശ്ശേരിയിൽനിന്ന് കോട്ടയം ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന്് എത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ സുരേഷ് കിണറ്റിലിറങ്ങുകയായിരുന്നു. ഓക്സിജൻ സിലിണ്ടർ ഇറക്കി വായു പ്രവഹിപ്പിച്ചതിനുശേഷം അവശനിലയിലായ രാജുവിനെ വലയിൽ കരയ്ക്കെത്തിച്ചു. തുടർന്ന് കൃത്രിമശ്വാസം കൊടുത്ത് ആംബുലൻസിൽ കോട്ടയം ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ രാജു അപകടനില തരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.