കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന്​ 70 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

കാഞ്ഞിരപ്പള്ളി: മദ്യവിൽപനശാലക്കായി ബിവറേജസ് കോർപറേഷൻ വാടകക്കെടുത്ത കെട്ടിടത്തിൽനിന്ന് 70 ലിറ്റർ മദ്യം പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന മദ്യവിൽപനശാല അഞ്ചിലപ്പയിൽ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ നൽകിയ കേസ് ഹൈകോടതിയിൽ നടന്നുവരുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ സമരവും നടന്നു വരുകയായിരുന്നു. ഇതിനിടെയാണ് മദ്യശാല സ്ഥാപിക്കാനായി കോർപറേഷൻ വാടകെക്കടുത്ത കെട്ടിടത്തിൽനിന്ന് മദ്യം കണ്ടെടുത്തത്. ബിവറേജസ് കോർപറേഷെൻറ പ്രിൻറും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്.കെട്ടിടത്തിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം കെട്ടിടത്തിൽ പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് മദ്യവിൽപന ശാല അഞ്ചിലിപ്പയിൽ സ്ഥാപിക്കാൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് ബവ്‌കോ അധികൃതർ പറഞ്ഞു. ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഹാജരാക്കണമെന്ന് ബവ്‌കോ മാനേജറോട് എക്‌സൈസ് അധികൃതർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കെട്ടിട ഉടമക്കെതിരെയും ബവ്‌കോ മാനേജർക്കെതിരെയും കേസെടുക്കുമെന്നും എക്‌സൈസ് സി.ഐ അറിയിച്ചു. എന്നാൽ, കെട്ടിടം ബിവറേജസ് കോർപറേഷനു വാടകക്ക് നൽകി കഴിഞ്ഞ 24ന് കരാറിലേർപ്പെട്ടുവെന്നും 31ന് താക്കോൽ കോർപറേഷൻ അധികൃതർക്ക് കൈമാറിയെന്നും കെട്ടിട ഉടമ എക്‌സൈസിനെ അറിയിച്ചു. എരുമേലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ബിനുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.