കോട്ടയം: പൊലീസ് അകമ്പടിയിൽ തുറന്ന ചന്തക്കടവ് ഈരയിൽകടവ് റോഡിലെ മദ്യശാല പ്രതിഷേധത്തെ തുടർന്ന് വീണ്ടും പൂട്ടി. കൗൺസിലർമാരുടെയും പ്രദേശവാസികളുെടയും പ്രതിഷേധത്തെ തുടർന്ന് നഗരസഭാ ചെയർപേഴ്സൺ നേരിട്ടെത്തി സ്റ്റോപ് മെമ്മോ നൽകിയതിനെ തുടർന്നാണ്ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഔട്ട്ലെറ്റ് തുറന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൂട്ടിയിരുന്നു. നഗരസഭയുടെ അനുവാദമില്ലാതെ ആരംഭിച്ച മദ്യശാലക്കെതിരെ പരിസരവാസികളുടെ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ പൊലീസ് അകമ്പടിയിലായിരുന്നു മദ്യശാല തുറന്നത്. വൈസ്റ്റ് സി.ഐ നിർമൽ ബോസിെൻറ നേതൃത്തിലുള്ള പൊലീസ് സംഘത്തിെൻറ കാവലിൽ വിൽപന പൊടിപൊടിക്കുന്നതിനിടെയാണ് പരിസരവാസികളും കൗൺസിലർമാരും പ്രതിഷേധവുമായി എത്തിയത്. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും സമരത്തിന് പിന്തുണയുമായി എത്തിയതോടെ സംഘർഷത്തിെൻറ വക്കിലെത്തി. മദ്യശാലക്ക് നഗരസഭയുടെ അനുമതിയില്ലെന്നും ലൈസൻസ് നേടിയിട്ടില്ലെന്നും കൗൺസിലർമാർ അറിയിച്ചെങ്കിലും പൊലീസ് നിസ്സഹായരായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം നഗരസഭ ചെയർപേഴ്സൺ നേരിട്ടെത്തിയാണ് സ്റ്റോപ് മെമ്മോ നൽകിയത്. തിങ്കളാഴ്ച നഗരസഭാ സെക്രട്ടറി ഔദ്യോഗികമായി സ്റ്റോപ് മെമ്മോ നൽകും. നഗരസഭയുടെ 20ാം വാർഡായ കോടിമത മേഖലയിൽമാത്രം വിദേശമദ്യ ചില്ലറവിൽപന നടത്തുന്നതിന് മൂന്ന് കടകൾ നിലവിലുണ്ട്. പുറമേയാണ് നാലാമത് ഒന്നുകൂടി തുറക്കാനുള്ള നീക്കം. ഞായറാഴ്ച തുറക്കാൻ ശ്രമിച്ച കടയിൽനിന്ന് കഷ്ടിച്ച് 500 മീറ്റർ അകലത്തിൽ മറ്റൊരു മദ്യവിൽപനശാല അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ജാൻസി ജയിംസ്, കൗൺസിലർമാരായ സന്തോഷ്കുമാർ, ഗോപകുമാർ, ഹരികുമാർ, കോൺഗ്രസ് നേതാക്കളായ എൻ.എസ്. ഹരിശ്ചന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.