ജി​ല്ല​യി​ൽ ഇ​നി 143 എ​സ്.​ബി.​​െഎ ​ശാ​ഖ​ക​ൾ; 11 ശാ​ഖ​ക​ളു​ടെ പേ​രി​ൽ മാ​റ്റം

കോട്ടയം: എസ്.ബി.ടിയുമായി ലയനം പൂർത്തിയായതോടെ ജില്ലയിൽ എസ്.ബി.ഐക്ക് 143 ശാഖകൾ. ജില്ലയിൽ എസ്.ബി.ടിക്ക് 110 ശാഖകളും എസ്.ബി.ഐക്ക് 32 ശാഖകളും ബാങ്ക് ഓഫ് മൈസൂറിെൻറ ഒരു ശാഖയുമാണുള്ളത്. ഇവയെല്ലാം ശനിയാഴ്ച മുതൽ എസ്.ബി.ഐ ആകും. എന്നാൽ, ഒരേസ്ഥലത്ത് എസ്.ബി.െഎയും എസ്.ബി.ടിയുമുള്ള സ്ഥലങ്ങളിൽ ഇതോടെ രണ്ട് എസ്.ബി.െഎ ശാഖകളായി. ഇേതത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വം മാറ്റാൻ 11 ബാങ്ക് ശാഖകളുടെ പേരിൽ അധികൃതർ മാറ്റംവരുത്തി. ചിങ്ങവനം, ഏറ്റുമാനൂർ, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറുപ്പന്തറ, പാല, പൊൻകുന്നം, രാമപുരം, തലയോലപ്പറമ്പ്, തെള്ളകം, വൈക്കം എന്നിവിടങ്ങളിലാണ് പേരുമാറ്റം. ശാഖകൾ പുനർനാമകരണം ചെയ്ത സ്ഥലങ്ങളിൽ എം.െഎ.സി.ആർ-െഎ.എഫ്.എസ് കോഡുകളിൽ വ്യത്യാസം വരില്ല. ഇൗ ശാഖകളിലെ ഉപഭോക്താക്കൾക്ക് നിലവിലുള്ള ചെക്ക് ബുക്കുകൾ, ഇൻറർനെറ്റ് ബാങ്കിങ് സൗകര്യസൗകര്യങ്ങൾ തുടർന്ന് ഉപയോഗിക്കാമെന്ന് എസ്.ബി.െഎ ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇൗ ബ്രാഞ്ചുകൾക്കും ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. പേരിൽ മാറ്റംവരുത്തിയ ചിങ്ങവനത്തെ രണ്ട് ബ്രാഞ്ചുകളിൽ ഒന്ന് ചിങ്ങവനമെന്നും രണ്ടാമത്തേത് ചിങ്ങവനം ജങ്ഷനെന്നുമാണ് അറിയപ്പെടുക. സമാനനിലയിൽ (ബ്രാക്കറ്റിൽ രണ്ട് ബ്രാഞ്ചിെൻറ പേര്) ഏറ്റുമാനൂർ (എം.സി റോഡ് ഏറ്റുമാനൂർ), കഞ്ഞിക്കുഴി (കെ.കെ റോഡ് കഞ്ഞിക്കുഴി), കാഞ്ഞിരപ്പള്ളി (കത്തീഡ്രൽ ജങ്ഷൻ കാഞ്ഞിരപ്പള്ളി), കുറുപ്പന്തറ (കുറുപ്പന്തറ ജങ്ഷൻ), പാലാ (പാലാ ടൗൺ), പൊൻകുന്നം (പൊൻകുന്നം ടൗൺ), രാമപുരം (രാമപുരം ടൗൺ), തലയോലപ്പറമ്പ് (ചർച്ച് ജങ്ഷൻ തലയോലപ്പറമ്പ്), തെള്ളകം (കാരിത്താസ് ജങ്ഷൻ തെള്ളകം), വൈക്കം (വെസ്റ്റ് ഗേറ്റ് വൈക്കം) എന്നിങ്ങനെയാണ് മാറിയത്. എസ്.ബി.ടി ബ്രാഞ്ചുകൾക്കുമുന്നിലുള്ള ബോർഡുകൾ മിക്കയിടത്തും ദിവസങ്ങൾക്കുമുെമ്പ എസ്.ബി.ഐ എന്നുമാറ്റിയിരുന്നു. മറ്റുള്ള സ്ഥലങ്ങളിലെയും എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും ബ്രാഞ്ചുകൾ അടുത്തടുത്തുവരുന്ന പ്രദേശങ്ങളിലേതുൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുതിയ ബോർഡും നിലവിൽവന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ശാഖകൾ പ്രവർത്തിച്ച സ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളാകും പ്രവർത്തിക്കുക. സോഫ്റ്റ്െവയറിലും മാറ്റംവരുത്തിയിട്ടുണ്ട്. ബാങ്ക് ലയനത്തിെൻറ ആദ്യഘട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ടി ബാങ്കുകൾ ഒന്നും നിർത്തലാക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇടപാടുകാർക്ക് മുമ്പ് ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിക്കും. വരും നാളുകളിൽ ഒരേ സ്ഥലത്തു പ്രവർത്തിക്കുന്ന രണ്ട് ബാങ്കുകളിൽ ഒന്ന് നിർത്തലാക്കാൻ തീരുമാനിക്കുമെന്നാണ് വിവരം. ഇതോടെ ജില്ലയിൽ 20 ശാഖകൾ പൂട്ടേണ്ടിവരുമെന്നാണ് സൂചന. എസ്.ബി.ടി മറഞ്ഞതോടെ ഉപഭോക്താക്കളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. എസ്.ബി.ടിയുടെ ജില്ലയുടെ ആദ്യ ശാഖ തിരുനക്കരയിൽ 1946ലാണ് പ്രവർത്തനം ആരംഭിച്ചത്. തിരുനക്കര മൈതാനത്തിെൻറ സമീപമുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. ട്രാവൻകൂർ ഫോർവേർഡ് ബാങ്ക്, കോട്ടയം ബാങ്ക്, ഓറിയൻറൽ സെൻട്രൽ ബാങ്ക്, ന്യൂ ഇന്ത്യ ബാങ്ക് എന്നിവ കൂട്ടിച്ചേർത്താണ് എസ്.ബി.ടി രൂപവത്കരിച്ചത്. ഇപ്പോൾ 110 ശാഖകളും 12 ചെസ്റ്റുകളും (പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ) 150 എ.ടി.എം കൗണ്ടറുകളും എസ്.ബി.ടിക്ക് ജില്ലയിലുണ്ട്. ഇനി മുതൽ ഇതെല്ലാം എസ്.ബി.ഐ എന്ന പേരിലാണു പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.