ഓണാഘോഷത്തില്‍ വിദേശികളും

കാളകെട്ടി: ഹരിതമൈത്രി കാര്‍ഷിക വിപണി നടത്തിയ ഓണാഘോഷ പരിപാടിയില്‍ പരമ്പരാഗത കേരളീയ വേഷം ധരിച്ചത്തെിയ വിദേശികള്‍ ശ്രദ്ധാകേന്ദ്രമായി. തിരുവാതിരക്കളി, ശിങ്കാരിമേളം, ഓണാഘോഷ യാത്ര എന്നിവയില്‍ ഇവര്‍ പങ്കെടുത്തു. കാളകെട്ടി അച്ചാമ്മ മെമോറിയല്‍ സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരും കാര്‍ഷിക വിപണിയുടെ പ്രവര്‍ത്തകരുമാണ് ആഘോഷം സംഘടിപ്പിച്ചത്. മലയാളികളുടെ പരമ്പരാഗത ഉത്സവ ഭക്ഷണരീതികളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വിദേശികള്‍ ചോദിച്ചറിഞ്ഞു. പൊതുസമ്മേളനം ആന്‍േറാ ആന്‍റണി എം.പിയും പായസ വിതരണം കാഞ്ഞിരപ്പള്ളി എസ്.ഐ ഷിന്‍േറാ പി. കുര്യനും ഉദ്ഘാടനം ചെയ്തു. എ.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് ഓണസന്ദേശം നല്‍കി. ഹരിതമൈത്രി കേരളം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് കുര്യന്‍ പൊട്ടംകുളം, കുര്യന്‍ ജോര്‍ജ് കുരുവിനാക്കുന്നേല്‍, റോമി തൂങ്കുഴി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.