മീനച്ചിലാര്‍ തീരം കൈയേറ്റം: സര്‍വേക്ക് സഹകരിക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരത്തെ കൈയേറ്റം അളന്നു തിട്ടപ്പെടുത്താനുള്ള റവന്യൂ വകുപ്പിന്‍െറ നടപടിയോട് സഹകരിക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ. ബുധനാഴ്ച നടക്കുന്ന സര്‍വേ ജോലികള്‍ക്ക് സഹായത്തിനായി നഗരസഭ ഉദ്യോഗസ്ഥനെക്കൂടി നിയോഗിക്കുമെന്ന് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. പുറമ്പോക്ക് അളന്ന് അതിര്‍ത്തി നിര്‍ണയിക്കുന്ന ജോലികള്‍ നടക്കുമ്പോള്‍ നഗരസഭാ സെക്രട്ടറിയോ അദ്ദേഹത്തിന്‍െറ പ്രതിനിധിയോ സഹായത്തിനായി സ്ഥലത്തുണ്ടാകണമെന്ന് കാട്ടി അഡീഷനല്‍ തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ രണ്ടുതവണ പുറമ്പോക്ക് അളക്കാന്‍ ഉത്തരവിട്ടെങ്കിലും നഗരസഭ അനുകൂല നിലപാടെടുക്കാതെ വിട്ടുനിന്നത് ഏറെ വിവാദമായിരുന്നു. ഏപ്രില്‍ 28ന് നടക്കാനിരുന്ന സര്‍വേ, കൈയേറ്റക്കാരുടെ ഇടപെടലിനത്തെുടര്‍ന്ന് അഡീഷനല്‍ തഹസില്‍ദാര്‍തന്നെയാണ് മാറ്റിവെച്ചത്. പിന്നീട് ജൂണ്‍ 25ന് അളക്കാന്‍ തീരുമാനിച്ചെങ്കിലും നഗരസഭാ അധികൃതര്‍ സഹകരിച്ചില്ളെന്ന് പറഞ്ഞ് സര്‍വേയര്‍ മടങ്ങിപ്പോയി. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് മോന്‍സി പി. തോമസിന്‍െറ പരാതിയത്തെുടര്‍ന്ന് പിന്നീട് റവന്യൂ മന്ത്രിയും കലക്ടറും ലാന്‍ഡ് റവന്യൂ കമീഷണറും വിഷയത്തില്‍ ഇടപെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍വേ നടത്താന്‍ ഉത്തരവായത്. അതിനിടെ കൈയേറ്റം വീണ്ടും സജീവമായതായും പരാതിയുണ്ട്. ആറ്റുതീരത്തെ പുല്‍ത്തകിടികളും ചെറുവൃക്ഷങ്ങളും കൈയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ച് കൃഷിയിറക്കാന്‍ തുടങ്ങി. ബുധനാഴ്ച മുതലാണ് സര്‍വേ ആരംഭിക്കുന്നത്. പൂവത്തുംമൂട് പാലത്തിനും കിണറ്റിന്‍മൂട് തൂക്ക് പാലത്തിനും ഇടയിലുള്ള ബ്ളോക് 30ല്‍ 433, 507 സര്‍വേ നമ്പറുകളില്‍പെട്ട ഭൂമിയാണ് അളന്നു തുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.