വെച്ചൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ആശങ്കയില്‍: നെല്ല് സംഭരണം അവതാളത്തില്‍

വൈക്കം: വെച്ചൂര്‍ പാടശേഖരങ്ങളിലെ നെല്ല് സംഭരണം അവതാളത്തില്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കാന്‍ തയാറാവാത്തതിനാല്‍ പുറം ബണ്ടുകളില്‍ നെല്ല് കെട്ടിക്കിടക്കുകയാണ്. വലിയ പുതുക്കരി, ഇട്ടിയേക്കാടന്‍ കരി, ദേവസ്വംകരി, അരികുപുറം തുടങ്ങിയ പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഇതില്‍ ഇട്ടിയേക്കാടന്‍ കരി, വലിയപുതുക്കരി പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് പുറം ബണ്ടുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടെ, വേനല്‍മഴയും എത്തിയത് കര്‍ഷകരെ കടുത്ത ആശങ്കയിലാക്കി. സപൈ്ളകോ ഇതുവരെ ഈ ഭാഗത്തുനിന്ന് നെല്ല് സംഭരിക്കാന്‍ തയാറായിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് നെല്ല് സംഭരിച്ചിരുന്നെങ്കിലും ഇത്തവണ അവരും താല്‍പര്യം കാട്ടിയിട്ടില്ല. പാലക്കാടന്‍ നെല്ല് എടുക്കുന്നതിലാണ് അവര്‍ താല്‍പര്യം കാണിക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന ഉണ്ടയരിക്ക് വില്‍പന കുറവാണെന്നതിന്‍െറ പേരിലാണ് നെല്ല് എടുക്കുന്ന കാര്യത്തില്‍ പിറകോട്ട് പോകുന്നതെന്ന് പറയുന്നു. നെല്ളെടുക്കാന്‍ സ്വകാര്യ മില്ലുകള്‍ രംഗത്തത്തെിയിട്ടുണ്ടെങ്കിലും അമിത താരിഫ് ചോദിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഒരു ക്വിന്‍റല്‍ നെല്ല് സംഭരിക്കാന്‍ 10 മുതല്‍ 20 കിലോ നെല്ല് കിഴിവ് ആവശ്യപ്പെടുന്ന അവസ്ഥയാണ്. അഞ്ച് കിലോ അളന്നാല്‍ ഒരു കിലോ കിഴിവായി കര്‍ഷകന് നഷ്ടപ്പെടും. വലിയപുതുക്കരി, ഇട്ടിയേക്കാട് കരി മുതലായ പാടശേഖരങ്ങളില്‍നിന്ന് കൊയ്തെടുത്ത 25 ക്വിന്‍റല്‍ നെല്ലാണ് പുറം ബണ്ടുകളില്‍ കൂട്ടിയിട്ടിരിക്കുന്നത്. വിതച്ച്, കൊയ്ത്, മെതിച്ച്, ബണ്ടുകളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കര്‍ഷകര്‍ക്ക് തീരാദു$ഖമാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.