ഞീഴൂരില്‍ നായ്ക്കളുടെ ആക്രമണം; 12കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു

കടുത്തുരുത്തി: ഞീഴൂരില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. തയ്യല്‍ക്കട നടത്തുന്ന കണക്കന്‍ഞ്ചേരി പുതുവേല്‍ അനിലിനാണ് (39) പരിക്ക്. ചായ കുടിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയതോടെ അഞ്ച് തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് നായ്ക്കളെ കല്ളെറിഞ്ഞ് ഓടിച്ചതിനുശേഷം രക്ഷപ്പെടുത്തുകയായിരുന്നു. അനിലിനെ കുറവിലങ്ങാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞീഴൂര്‍ കളത്തിക്കോട് പാലയില്‍ ജെയ്സന്‍െറ ഏഴ് ആടുകളെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു. ശനിയാഴ്ച രാത്രി 1.30ന് ആടിന്‍െറ കൂട്ടില്‍ കടന്ന നായ്ക്കള്‍ ആക്രമണം നടത്തുകയായിരുന്നു. ഒരു ആടിനെ കടിച്ചുകൊല്ലുകയും മൂന്നെണ്ണത്തെ കടിു മുറിവേല്‍പിക്കുകയും ചെയ്തു. രാത്രി ബഹളം കേട്ട് വീട്ടുകാര്‍ ഇറങ്ങിവന്നപ്പോള്‍ നായ്ക്കള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തിനുശേഷം മൂന്ന് ആടുകളെ കാണാനില്ളെന്ന് ജെയ്സണ്‍ പറഞ്ഞു. ഇതിനു സമീപത്തായി 12 വയസ്സുകാരന് വളര്‍ത്തുനായുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. അമ്പാടിയില്‍ കെ.പി. തങ്കമ്മയുടെ കൊച്ചുമകന്‍ അഭിജിത്തിനെയാണ് (12) അയല്‍വാസിയുടെ വളര്‍ത്തുനായ് കാലില്‍ കടിച്ചത്. പരിക്കേറ്റ അഭിജിത് വണ്ടന്താനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേവിഷബാധക്കുള്ള കുത്തിവെപ്പ് നായ്ക്ക് എടുത്തിട്ടില്ളെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.