ഹര്‍ത്താല്‍: ജില്ലയില്‍ വ്യാപക അക്രമം

കോട്ടയം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനത്തിന്‍െറ ഭാഗമായി കോട്ടയത്തും പാലായിലും അക്രമമുണ്ടായി. പാലായില്‍, സി.പി.എം കൊടിമരം നശിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കോട്ടയത്ത് സി.പി.എം കൊടിമരം തകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ മാര്‍ക്കറ്റിലെ പെട്ടിക്കടകള്‍ തല്ലിത്തകര്‍ക്കുകയും ഇവ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉച്ചകഴിഞ്ഞു ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ളേറുണ്ടായി. തുടര്‍ന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. ഹര്‍ത്താലിനത്തെുടര്‍ന്നു സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും ഓടിയില്ല. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. അപൂര്‍വമായി നിരത്തിലിറങ്ങിയ കാറുകളും ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള ചെറിയ വാഹനങ്ങളെയും സമരാനുകൂലികള്‍ തടഞ്ഞു ഭീഷണിപ്പെടുത്തുകയും വഴിതിരിച്ചു വിടുകയും ചെയ്തതോടെ അക്രമം ഭയന്നു അവശ്യക്കാര്‍പോലും നിരത്തിലിറങ്ങാന്‍ മടിച്ചു. തുറന്ന് പ്രവര്‍ത്തിച്ച കച്ചവട സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും ബലാല്‍ക്കാരമായും അടപ്പിച്ചതോടെ ജില്ല വലഞ്ഞു. കോട്ടയത്തു രാവിലെ മുതല്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയായിരുന്നു. പ്രകടനം ആരംഭിക്കുന്നതിനു മുമ്പായി പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തെ സി.പി.എം കൊടിമരം തകര്‍ത്തു. തിരുനക്കരയില്‍നിന്ന് ആരംഭിച്ച പ്രകടനം കടന്നു പോയ പ്രദേശത്തെ എല്‍.ഡി.എഫ് അനുകൂല ബോര്‍ഡുകളും തുറന്നുവെച്ച പെട്ടിക്കടകളും ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി. സമരാനുകൂലികള്‍ നഗരം വിട്ട് ഉച്ചക്ക് രണ്ടോടെയാണു ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫിസിനു നേരെ കല്ളേറുണ്ടാകുകയും ജനല്‍ ചില്ലുകള്‍ തകരുകയുമായിരുന്നു. ഇതോടെ, പൊലീസ് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൂടുതല്‍ പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചു. കല്ളേറിനു പിന്നില്‍ സി.പി.എം ആണെന്നാരോപിച്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. രണ്ടിടത്ത് മാര്‍ച്ചിനെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വലയം ഭേദിച്ചു പ്രവര്‍ത്തകര്‍ മുന്നോട്ടു പോയത് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണമായി. ഒടുവില്‍ കൂടുതല്‍ പൊലീസത്തെി പഴയ പ്രസ്ക്ളബിനു സമീപത്തു പൊലീസ് തടയുകയായിരുന്നു. നിരത്തിലിറങ്ങിയ ഓട്ടോകളും തടഞ്ഞതോടെ നഗരത്തില്‍ അതിരാവിലെ എത്തിയവര്‍ക്ക് പോലും കിലോമീറ്ററുകള്‍ നടക്കേണ്ടിവന്നു. വിദ്വേഷവും തെറിയും കലര്‍ന്ന മുദ്രവാക്യം വിളിക്കിടയില്‍ കൊലക്ക് പകരം വീട്ടുമെന്ന് പ്രഖ്യാപനവും ഉയര്‍ത്തിയും ഭീതി പടര്‍ത്തിയുമാണ് സമരാനുകൂലികള്‍ ഹര്‍ത്താല്‍ പ്രകടനങ്ങള്‍ നടത്തിയത്. ചങ്ങനാശേരി: സംസ്ഥാന വ്യാപകമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചങ്ങനാശേരിയില്‍ സമാധാനപരം. ഹര്‍ത്താല്‍ താലൂക്കില്‍ പൂര്‍ണമായിരുന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രം റോഡിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ അധികാരം മറയാക്കി അക്രമത്തിനു കൂട്ടുനില്‍ക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പിണറായിയില്‍ നടന്നതെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ബി. രാജഗോപാല്‍ പറഞ്ഞു. ബി.ആര്‍. മഞ്ജീഷ് അധ്യക്ഷതവഹിച്ചു. എല്‍.പി. കൃഷ്ണകുമാര്‍, എസ്. ശ്രീജിത്, സന്തോഷ്പോള്‍, ശ്രീനിവാസന്‍, ധീരസിംഹന്‍, പി. സുരേന്ദ്രനാഥ്, എം.പി. രവി, രതീഷ് ചെങ്കിലാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനം നടത്തി. ചങ്ങനാശേരി ഡിവൈ.എസ്.പി വി. അജിത്, സി.ഐ ബിനു സെബാസ്റ്റിന്‍, എസ്.ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സുരക്ഷാ ക്രമീകരണവും ശക്തമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി: ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. അപൂര്‍വം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകള്‍, പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങാത്തത് ജനജീവിതം ദുരിതത്തിലാക്കി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലും മിനി സിവില്‍ സ്റ്റേഷനിലും കുരിശുങ്കല്‍ കവലയിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയുടെ ഭരണസിരാകേന്ദ്രമായ മിനി സിവില്‍സ്റ്റേഷനില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. 21 ഓഫിസുകളിലായി നാനൂറോളം ജീവനക്കാരുള്ള ഇവിടെ പണിമുടക്ക് ദിവസം എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. 80 ജീവനക്കാരുള്ള താലൂക്ക് ഓഫിസില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മാത്രമാണ് എത്തിയത്. ലേബര്‍ ഓഫിസിലും എന്‍.എച്ച് വിഭാഗത്തിന്‍െറ ഓഫിസിലും രണ്ട് ജീവനക്കാര്‍ മാത്രമാണ് എത്തിയത്. വില്ളേജ് ഓഫിസ്, പി.ഡബ്ള്യു.ഡി, ഐ.ടി.ഡി.പി തുടങ്ങിയ ഓഫിസുകളിലും സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലും ഒരാള്‍ വീതം മാത്രമാണ് ജോലിക്കത്തെിയത്. കാഞ്ഞിരപ്പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താല്‍ പൊതുവെ ശാന്തമായിരുന്നു. എരുമേലി: ഹര്‍ത്താല്‍ എരുമേലിയില്‍ സമാധാനപരമായിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ മുതല്‍ തന്നെ എരുമേലിയുടെ വിവിധ പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ഇവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എരുമേലിയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു. വൈകീട്ട് ടാക്സി വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ ഇവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. ആറോടെ ഹര്‍ത്താല്‍ അനുകൂലികള്‍ എരുമേലി ടൗണിലൂടെ പ്രതിഷേധ പ്രകടനവും നടത്തി. ഏന്തയാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഷട്ട്ല്‍ സര്‍വിസ് നടത്തിയ ജീപ്പ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷം. രാവിലെ പത്തോടെ ഏന്തയാര്‍ ഉള്‍നാടന്‍ മേഖലയിലേക്ക് സര്‍വിസ് നടത്താന്‍ തയാറായി എത്തിയ ജീപ്പ് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയും പിന്നീട് ജീപ്പ് സര്‍വിസ് നടത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് മുണ്ടക്കയത്തുനിന്നും എത്തിയ പ്രവര്‍ത്തകര്‍ ഷട്ട്ല്‍ സര്‍വിസ് കഴിഞ്ഞ് മടങ്ങിയത്തെിയ ജീപ്പ് വീണ്ടും തടയുകയും താക്കോല്‍ ഊരി എടുക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് മുണ്ടക്കയത്തുനിന്ന് പൊലീസത്തെി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. കടുത്തുരുത്തി: ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ കടുത്തുരുത്തിയില്‍ പൂര്‍ണം. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും തുറന്നില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. പെരുവയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ത്തു. വിവിധ പഞ്ചായത്തുകളില്‍ പ്രകടനങ്ങള്‍ നടന്നു. കടുത്തുരുത്തിയില്‍ നടന്ന പ്രകടനത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം എ.പി. ബാബു, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ടി.പി. ജയപ്രകാശ്, പ്രവീണ്‍ കെ. മോഹനന്‍, പി. രമേശ്, സന്തോഷ് മാമലശ്ശേരി, ശ്യാംകുമാര്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. തലയോലപ്പറമ്പ്: ഹര്‍ത്താല്‍ദിനം തുറന്ന് പ്രവര്‍ത്തിച്ച തലയോലപ്പറമ്പ് കെ.എസ്.ഇ.ബി ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. രാവിലെ 11ന് ടൗണില്‍നിന്ന് പ്രകടനമായത്തെിയ പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ഓഫിസ് മുറ്റത്ത് എത്തുകയും അവിടെ ഉണ്ടായ ജീവനക്കാരെ ഓഫിസില്‍നിന്ന് പുറത്താക്കി അടപ്പിക്കുകയുമായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഓടി. കടകളും ഓഫിസുകളും അടഞ്ഞുകിടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.