കുറവിലങ്ങാട്: ശാസ്ത്രത്തിലേക്ക് വാതായനം തുറക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യം ഇത് കമീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കോഴായില്‍ എം.സി റോഡരികില്‍ നിര്‍മിക്കുന്ന ഇതിന്‍െറ പ്രവേശ കവാടത്തിന്‍െറ ജോലി അന്തിമഘട്ടത്തിലാണ്. ആര്‍ക്കിടെക്ട് ജി. ശങ്കര്‍ തയാറാക്കിയ രൂപരേഖയനുസരിച്ചാണ് നിര്‍മാണം. ടിക്കറ്റ് കൗണ്ടര്‍, ഫ്രണ്ട് ഓഫിസ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കും. സയന്‍സ് സിറ്റിയുടെ മേഖല സയന്‍സ് സെന്‍റര്‍ അടുത്തവര്‍ഷം ആദ്യം കമീഷന്‍ ചെയ്യും. കൊല്‍ക്കത്ത ആസ്ഥാനമായ ഫോര്‍ സയന്‍സ് മ്യൂസിയത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണം അന്തിമഘട്ടത്തിലാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍െറ നേതൃത്വത്തിലുള്ള സ്പേസ് തിയറ്റര്‍, തുറന്ന വേദി എന്നിവയുടെ നിര്‍മാണവും വേഗത്തില്‍ പുരോഗമിക്കുന്നു. 16 കോടിയാണ് സ്പേസ് തിയറ്ററിന്‍െറ നിര്‍മാണച്ചെലവ്. 12 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങും. സയന്‍സ് സിറ്റിയിലേക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള കൂറ്റന്‍ ജലസംഭരണിയുടെ നിര്‍മാണവും നടക്കുന്നു. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയത്തിന്‍െറ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാകുന്ന സയന്‍സ് ഗാലറി നിര്‍മാണവും പുരോഗമിക്കുകയാണ്. കോഴാ ജില്ലാ കൃഷിത്തോട്ടത്തിന്‍െറ ഭൂമിയാണ് സയന്‍സ് സിറ്റിക്കായി വിട്ടുനല്‍കിയത്. 50 ഏക്കര്‍ സ്ഥലത്താണ് സയന്‍സ് സിറ്റി യാഥാര്‍ഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.