പുലാന്തിയാറും കോണത്താറും ശുചീകരിക്കാന്‍ തുടങ്ങി

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിന്‍െറ കൈവഴികളായ പുലാന്തിയാറും കോണത്താറും തൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരിക്കാന്‍ തുടങ്ങി. ബ്രഹ്മമംഗലം ചെമ്പകശേരി കടവ് മുതല്‍ മുറിഞ്ഞപുഴ വരെയുള്ള ഭാഗവും പനച്ചാംതറ ഭാഗവുമാണ് വൃത്തിയാക്കുന്നത്. പോളയും പായലും തിങ്ങിനിറഞ്ഞതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനോ കര്‍ഷകര്‍ക്കും ഇതര തൊഴിലാളികള്‍ക്കും മറ്റ് പണികള്‍ക്കോ പുഴയിലൂടെ വേമ്പനാട്ട് കായലിലേക്ക് വള്ളങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം പുഴയെയും കായലിനെയും ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ.എം. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂനിയന്‍ മേഖലാ പ്രസിഡന്‍റ് എ.കെ. സദാനന്ദന്‍ അധ്യക്ഷനായി. ചെമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ചിത്രലേഖ, വൈസ് പ്രസിഡന്‍റ് കെ.കെ. രമേശന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.സി. ഷണ്‍മുഖന്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അഡ്വ. ജി. ഷീബ, ബ്ളോക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, ടി.ആര്‍. സുഗുതന്‍, ഇ.പി. വേണുഗോപാല്‍, സീന ബിജു, ലതാ ബൈജു, എം.ടി. ഷാജി, വി.എസ്. ദിലീപ്, കെ.വി. പ്രകാശന്‍, സാബു വിരിപ്പാക്കല്‍, ഗോപി പനച്ചാതറ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.