ആ അമ്മ നന്ദിപറയുന്നു; മലയാളി മനസ്സിന്

മുണ്ടക്കയം: മാനസിക വിഭ്രാന്തിയില്‍ നാടുവിട്ടിറങ്ങിയ ടീനയും (32) മകന്‍ അമിത്തും (മൂന്ന്) വീണ്ടും അമ്മക്കരികില്‍. ഗുജറാത്തിലെ അംഗ്ളേശ്വര്‍ ജില്ലയില്‍ വാളിയ താലൂക്കില്‍ ഡോലക്പൂര്‍ വില്ളേജില്‍ താമസിക്കുന്ന ടീന ആറുമാസം മുമ്പാണ് വീട് വിട്ടിറങ്ങിയത്. കേരളത്തിലത്തെിയ ഇവരെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കഴിഞ്ഞദിവസം ഗുജറാത്തില്‍ അമ്മ മരിയയുടെ അടുത്തത്തെിച്ചു. കോട്ടയം പുതുപ്പള്ളിയില്‍നിന്നുമാണ് ആറുമാസം മുമ്പ് ടീനയെയും മകന്‍ അമിത്തിനെയും നാട്ടുകാര്‍ കണ്ടത്തെിയത്. കലങ്ങി ഒഴുകുന്ന ഓടയില്‍നിന്ന് വെള്ളംകോരി കുടിക്കുന്ന അമ്മയെയും മകനെയും കണ്ട നാട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈഫില്‍ അറിയിച്ചു. തുടര്‍ന്ന് ഇവിടെനിന്ന് ഇവരെ അസീസി ഷെല്‍ട്ടര്‍ ഹോം എത്തിച്ചു. പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ സംസാരിക്കുന്ന ടീനയുടെ കുടുംബവിവരങ്ങള്‍ ശേഖരിക്കാന്‍ ഏറെനാളെടുക്കേണ്ടി വന്നു. മുണ്ടക്കയം ഷെല്‍ട്ടര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ടെസി മരിയ മുണ്ടക്കയം പൊലീസിന്‍െറ സഹായത്തോടെ ഇവരെ കൂടുതല്‍ സൗകര്യത്തിനായി ചെങ്ങന്നൂര്‍ സ്നേഹധാരയിലേക്ക് മാറ്റുകയും പിന്നീട് അവിടെനിന്ന് കൊല്ലം എസ്.എസ് സമതി ഇവരെ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ അന്വേഷണമാണ് ഗുജറാത്തിലെ അംഗ്ളേശ്വര്‍ ജില്ലയില്‍ വാളിയ താലൂക്കില്‍ ഡോലക്പൂര്‍ വില്ളേജില്‍ കൊണ്ടത്തെിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച ടീന മാനസിക വിഭ്രാന്തിയിലാവുകയായിരുന്നുവത്രെ. അമിത്തിനെ കൂടാതെ മറ്റു രണ്ടുകുട്ടികളില്‍ ഒന്നിനെ ഭര്‍ത്താവ് കൊണ്ടുപോയി. രണ്ടു കുട്ടികളും ടീനയുടെ മാതാവ് മരിയയും മരിയയുടെ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. സ്വന്തമായി വീടോ സാമ്പത്തികമായി കാര്യമായ പിന്‍ബലമൊ ഇല്ലാതെ ഈ കുടുംബം നരകജീവിതം നയിക്കുന്നതിനിടയിലാണ് മാനസിക അസ്വസ്ഥത അനുഭവപ്പെട്ട ടീന കുഞ്ഞുമായി ഒരുനാള്‍ നാടുവിട്ടത്. എസ്.എസ് സമതി ഡയറക്ടര്‍ ഫ്രാന്‍സിസ് സേവ്യര്‍ സഹപ്രവര്‍ത്തകന്‍ മാത്യു ഇവരുടെ ഇടപെടലാണ് ടീനക്ക് വീണ്ടും അമ്മയുടെ അരികിലത്തൊന്‍ സഹായിച്ചത്. മാനസിക അസ്വസ്ഥതക്ക് കുറവുണ്ടായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ടീന നാട്ടിലത്തെി അമ്മയെ കണ്ടതോടെ നെടുവീര്‍പ്പിട്ടു. മരിയ മകളെയും കുഞ്ഞുമോനെയും കെട്ടിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മരിയ നന്ദിയോടെ മലയാളകരക്ക് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.