രാജ്യാന്തരവില ഉയരുമ്പോഴും ആഭ്യന്തര വിപണിയില്‍ റബര്‍ വില കുറയുന്നു

കോട്ടയം: രാജ്യാന്തരവില ഉയരുമ്പോഴും ആഭ്യന്തരവിപണിയില്‍ റബര്‍ വില കുറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ അന്താരാഷ്ട്ര വിലയില്‍ അഞ്ചു രൂപവരെയാണ് വര്‍ധിച്ചത്. 106ല്‍നിന്ന് 111 രൂപയായായാണ് വര്‍ധന. എന്നാല്‍, സംസ്ഥാനത്ത് ഇതിനനുസരിച്ച് വിലവര്‍ധിക്കുന്നില്ല. വ്യാഴാഴ്ച ഒരുകിലോ റബറിന് 113 രൂപമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. 125വരെയത്തെിയ വിലയാണ് കുറഞ്ഞ് നൂറിനടുത്തേക്ക് എത്തിയിരിക്കുന്നത്. ആഭ്യന്തരവില കുത്തനെ ഇടിയുന്നതിന്‍െറ പിന്നില്‍ കേന്ദ്രസര്‍ക്കാറിന്‍െറ റബര്‍ കര്‍ഷക വിരുദ്ധനിലപാടും റബര്‍ ബോര്‍ഡിന്‍െറ ഒത്താശയുമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭരണസംവിധാനങ്ങളെ നോക്കുകുത്തികളാക്കി വന്‍കിട വ്യാപാരികള്‍ പ്രകൃതിദത്ത റബറിന്‍െറ ആഭ്യന്തരവില നിശ്ചയിക്കുമ്പോള്‍ ഇവര്‍ക്കു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനാപരമായ നിലപാടാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.