അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിക്കല്‍: പ്രതികളെക്കുറിച്ച് സൂചന

ഈരാറ്റുപേട്ട: ടൗണിലെ പൊതു പ്രസംഗവേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പൊളിച്ച സംഭവത്തില്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പള്ളിക്കര സ്വദേശി സിയാദിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ജെ.സി.ബിയെന്ന് ഈരാറ്റുപേട്ട സി.ഐ എമ്മാനുവല്‍ പോള്‍ പറഞ്ഞു. നഗരസഭ ഭരണകക്ഷിയിലെ കൗണ്‍സിലറുടെ അടുത്ത ബന്ധുവാണ് എക്സ്കവേറ്റര്‍ വാടകക്കെടുത്തത്. എക്സ്കവേറ്റര്‍ ഈരാറ്റുപേട്ട ഈലക്കയം മാതാക്കല്‍ ഭാഗത്തുനിന്നുമാണ് പൊലീസ് കണ്ടത്തെിയത്. മണ്ണ് മാന്താന്‍ ഉപയോഗിക്കുന്ന യന്ത്രക്കൈയുടെ പല്ലുകള്‍ അടര്‍ന്ന നിലയിലായിരുന്നു. യന്ത്രത്തിന്‍െറ അടര്‍ന്ന ഭാഗം കുരിക്കള്‍ നഗറിന് സമീപത്തുനിന്ന് പൊലീസിന് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കുരിക്കള്‍ നഗര്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്റര്‍ സയന്‍റിഫിക്ക് വിദഗ്ധര്‍ എത്തി പരിശോധിച്ച് ഉറപ്പുവരുത്തിയതായും പൊലീസ് പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പ്രസംഗവേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തകര്‍ന്നനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദിന്‍െറ അറിവോടുകൂടിയാണ് കുരിക്കള്‍ നഗര്‍ തകര്‍ത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കള്‍ നഗര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാതിരിക്കാന്‍ വേണ്ടി രാത്രിയുടെ മറവില്‍ യു.ഡി.എഫ് നേതാക്കളാണ് നഗര്‍ തകര്‍ത്തതെന്ന് ചെയര്‍മാന്‍ ടി.എം. റഷീദും ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.