മോര്‍ക്കുളങ്ങരയില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം

ചങ്ങനാശേരി: മോര്‍ക്കുളങ്ങര ഭാഗത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കല്ളേറില്‍ പൊലീസ് വാഹനത്തിന്‍െറ ചില്ലു തകര്‍ന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു. കല്ളേറിനെ തുടര്‍ന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവങ്ങള്‍ക്കു തുടക്കം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന അരക്ഷിതാവസ്ഥയാണ് സംഘട്ടനത്തിലേക്കത്തെിയത്. ഒരാഴ്ചയായി ചങ്ങനാശേരി പൊലീസിന്‍െറ ഒരു സംഘത്തെ മോര്‍ക്കുളങ്ങരയില്‍ കാവലിനായി വിന്യസിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രദേശത്ത് ആളുകള്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടും ഏറ്റിരുന്നു. ഇയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അന്ന് അനവധി ബി.ജെ.പി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. എന്നാല്‍, ചങ്ങനാശേരി പൊലീസിന്‍െറ ഇടപെടല്‍ മൂലം പ്രശ്നം രമ്യമായി പരിഹരിച്ചു. എന്നാല്‍, ഇതിന്‍െറ തുടര്‍ച്ചയെന്നവണ്ണം പ്രദേശത്ത് വീണ്ടും ചെറിയ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് പൊലീസ് പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആര്‍.എസ്.എസുകാര്‍ പ്രദേശത്ത് പ്രകടനം നടത്തി. തുടര്‍ന്ന് ഇരു പാര്‍ട്ടിയിലുംപെട്ട വീട്ടമ്മമാര്‍ സ്ഥലത്ത് തടിച്ചു കൂടിയതിനെതുടര്‍ന്ന് ഇവരെ പിരിച്ചുവിടുന്നതിനുവേണ്ടി സ്ഥലത്തുണ്ടായിരുന്നു പൊലീസ് ശ്രമിക്കുമ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രശ്നം സംഘട്ടനത്തിലേക്കും കല്ളേറിലുമത്തെുകയായിരുന്നു. ഇരുകൂട്ടര്‍ക്കും മധ്യത്തില്‍നിന്ന് പൊലീസ് ആക്രമണത്തെ ചെറുത്തതുമൂലം പ്രശ്നം വഷളായില്ല. കല്ളേറിലാണ് പൊലീസ് ജീപ്പിന്‍െറ ചില്ല് തകര്‍ന്നത്. സ്ഥലത്തു തടിച്ചുകൂടിയവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുകയും സമയോചിതമായി ഇടപെടല്‍ നടത്തുകയും ചെയ്തതുകൊണ്ടാണ് സംഘര്‍ഷാവസ്ഥക്കു അയവുവരുത്താന്‍ കഴിഞ്ഞത്. ചങ്ങനാശേരി ഡിവൈ.എസ്.പി അജിത്തിന്‍െറ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘവും സംഭവസ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.