ഇടമലക്കുടിയില്‍ പ്രവേശത്തിനു നിയന്ത്രണം

മൂന്നാര്‍: മനുഷ്യാവകാശത്തിന്‍െറയും സാമൂഹിക നീതിയുടെയും മറവില്‍ സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെക്കുറിച്ച് വ്യാജപ്രചാരണത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള സംഘടനകളുടെ നീക്കത്തിനെതിരെ നടപടി ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി പുറമെ നിന്നുള്ളവര്‍ ഇടമലക്കുടിയില്‍ പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വനംവകുപ്പിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാതെ ആര്‍ക്കും പ്രവേശം അനുവദിക്കില്ളെന്ന് മൂന്നാര്‍ റേഞ്ച് ഓഫിസര്‍ പി.പി. അനില്‍കുമാര്‍ അറിയിച്ചു. ഇടമലക്കുടി സന്ദര്‍ശിച്ചെന്ന് അവകാശപ്പെട്ട ഡല്‍ഹി ആസ്ഥാനമായ സംഘടന ഇവിടെ മൂന്നു കുട്ടികള്‍ നരബലിക്ക് ഇരകളായതായി നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് പുറമെ നിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. വനപാലകരും പൊലീസും വിവിധ സംഘങ്ങളായി വിവിധ കുടികളില്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ആദിവാസികളെക്കുറിച്ച് അന്വേഷിക്കാനെന്ന പേരില്‍ എത്തുന്ന സംഘടനകള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി അപവാദപ്രചാരണം നടത്തുകയാണെന്ന് പൊലീസും വനപാലകരും പറയുന്നു. എന്നാല്‍, വാല്‍പാറ വഴി പലരും ഇടമലക്കുടില്‍ അനധികൃതമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇങ്ങനെയത്തെിയ ഇതര സംസ്ഥാന ഭിക്ഷാടന സംഘത്തെ വനപാലകര്‍ പിടികൂടിയിരുന്നു. ആദിവാസികളെ ഇടമലക്കുടിയിലെ പൊതുവഴികളില്‍നിന്ന് ഭീതിപ്പെടുത്തി അകറ്റിനിര്‍ത്താനും അതുവഴി കഞ്ചാവ് കടത്തുകാര്‍ക്ക് സൗകര്യമൊരുക്കാനുമാണ് നരബലിയുടെ പേരില്‍ കള്ളക്കഥ മെനഞ്ഞതെന്നും സൂചനയുണ്ട്. ഇതിനിടെ, വ്യാജ പരാതി നല്‍കിയ സംഘടനയുടെ നേതാക്കളോട് രേഖകള്‍ സഹിതം ഹാജരാകാന്‍ മൂന്നാര്‍ സി.ഐ ശ്യാംജോസ് ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല. സംഘടനക്കെതിരെ കേസെടുക്കണമെന്ന് ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.