മുഖ്യമന്ത്രിയുടെ നിലപാടുകള്‍ കേരളത്തിന് അപമാനം –ആന്‍േറാ ആന്‍റണി എം.പി

മുണ്ടക്കയം: മുഖ്യമന്ത്രിയുടെ നിലപാടുകള്‍ കേരളത്തിന് അപമാനമാവുന്നതായി ആന്‍േറാ ആന്‍റണി എം.പി. മുണ്ടക്കയം ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം ആശുപത്രി റോഡില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ ചരിത്രത്തില്‍ ഇത്രയും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയെന്ന പദവി നേടിയത് പിണറായിയാണ്. നിയമസഭയുടെ അന്ത$സത്തക്ക് ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമെന്നും ആന്‍േറാ ആന്‍റണി പറഞ്ഞു. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണനമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസസമരം സംഘടിപ്പിച്ചത്. ഗാന്ധിതൊപ്പിയണിഞ്ഞ് ടി.ബി ജങ്ഷനില്‍ നിന്നാരാംഭിച്ച റാലി പെട്രോള്‍ പമ്പുചുറ്റി ആശുപത്രി റോഡില്‍ സമാപിച്ചു. ബ്ളോക് പ്രസിഡന്‍റ് റോയ് കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എ. സലീം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ തോമസ് കല്ലാടന്‍, രാജന്‍പെരുമ്പക്കാട്, പ്രകാശ് പുളിക്കല്‍, റിങ്കു ചെറിയാന്‍, സിബി ചേനപ്പാടി, ഷീബ ദിഫായിന്‍, നാസര്‍ പനച്ചി, നൗഷാദ് ഇല്ലിക്കല്‍, വി.ടി. അയ്യൂബ് ഖാന്‍, കെ.എസ്. രാജു, അന്നമ്മ ജോസഫ്, മാഗി ജോസഫ്, ബി. ജയചന്ദ്രന്‍, ബോബി കെ.മാത്യു, അനിത ഷാജി, ആശാ ജോയി, കെ.ജി. സാബു, കെ.ജി. ഹരിദാസ്, പി.സി. രാധാകൃഷ്ണന്‍, ഫിലിപ് കോട്ടയില്‍, പ്രകാശ് പള്ളിക്കൂടം, ലീലാമ്മ കുഞ്ഞുമോന്‍, ജോസ് പ്ളാപ്പള്ളി, ടി.ജെ. ജോണ്‍സണ്‍, സാബു മടിക്കാങ്കല്‍, ബെന്നി ചേറ്റുകുഴി, ഉബൈദ്, ടി.ടി. സാബു, കെ.കെ. ജനാര്‍ദനന്‍, സിനിമോള്‍ തടത്തില്‍, സൂസമ്മ മാത്യു, ഫ്ളോറി ആന്‍റണി, പി.ഡി. തിലകന്‍, ടി.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.