മീനച്ചിലാറ്റില്‍ ഇനി വാരാന്‍ മണലില്ല; കൈയേറ്റവും വ്യാപകം

കോട്ടയം: മീനച്ചിലാറ്റില്‍നിന്ന് ഇനി വാരാന്‍ മണലില്ല. റവന്യൂ വകുപ്പിന്‍െറ റിവര്‍ മാനേജ്മെന്‍റ് സമിതിക്കുവേണ്ടി സ്വകാര്യ ഗവേഷണ സ്ഥാപനമായ കോട്ടയം സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്‍റ് നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. മീനച്ചിലാര്‍ കടന്നുപോകുന്ന തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ ഒരിടത്തും ഖനനം ചെയ്തെടുക്കാന്‍ അനുവദനീയമായ അളവില്‍ മണല്‍ കണ്ടത്തൊനായിട്ടില്ളെന്ന് പഠനത്തില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നദിയുടെ ഉദ്ഭവ സ്ഥാനം മുതല്‍ അവസാനിക്കുന്ന ഭാഗങ്ങള്‍വരെ നടന്ന മണല്‍ ഓഡിറ്റിങ് മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ എര്‍ത് സയന്‍സ് സ്റ്റഡീസിന്‍െറ സാങ്കേതിക സഹായത്തോടെയായിരുന്നു പഠനം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വാരാന്‍ കഴിയുന്ന തരത്തില്‍ മീനച്ചിലാറ്റിലെ മണല്‍ നിരപ്പ് ഉയരു. ശക്തമായ മഴയും വെള്ളപ്പൊക്കവും മണല്‍നിരപ്പ് ഉയരാന്‍ സഹായിക്കും. കൈയേറ്റവും മണല്‍വാരലും മൂലം മീനച്ചിലാര്‍ നശിക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് മുന്‍കൈയെടുത്ത് പ്രത്യേക പഠന സംഘത്തെ നിയോഗിച്ചത്. മാസങ്ങള്‍ നീണ്ട പഠനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് സാമ്പ്ളും ശേഖരിച്ചു. ഇത് കടന്നുപോകുന്ന പഞ്ചായത്തുകളില്‍ ഒന്നും നിശ്ചിത അളവില്‍ കൂടുതല്‍ മണല്‍ കണ്ടത്തൊനായിട്ടില്ല. പലയിടത്തും മണലിന്‍െറ നിരപ്പ് വളരെ താഴെയാണ്. വന്‍തോതില്‍ ചളി അടിഞ്ഞു. അംഗീകൃത കടവുകള്‍ വഴി മണല്‍ വാരല്‍ തുടര്‍ന്നാല്‍ നദി നാമാവശേഷമാകും. നിലവില്‍ പാലാ മുനിസിപ്പാലിറ്റിയിലാണ് മണല്‍ കൂടുതലുള്ളത്. എന്നാല്‍, ഇത് വാരാവുന്ന തോതിലത്തെിയിട്ടില്ല. തിരുവാര്‍പ്പ് പഞ്ചായത്തിലാണ് അളവ് കുറവ്. പഠനത്തിന് ഒപ്പം മീനച്ചിലാറിന്‍െറ ഭൂപടവും തയാറാക്കി. ഇതില്‍ വന്‍തോതില്‍ കൈയേറ്റങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ മനുഷ്യനിര്‍മിതികള്‍ എന്നാണ് ഇവ രേഖപ്പെടുത്തുന്നത്. നദിയുടെ തീരം ഉള്‍പ്പെടുത്തി തയാറാക്കിയ ഭൂപടത്തില്‍ 1026 വീടുകള്‍ കണ്ടത്തെിയിട്ടുണ്ട്. മൊത്തം 5000ത്തോളം കെട്ടിടങ്ങള്‍. ഇതില്‍ ചെക്ഡാം, കലുങ്കുകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. എന്നാല്‍, മൊത്തം കൈയേറ്റമാണെന്ന് പറയാന്‍ കഴിയില്ളെന്ന് സര്‍വേ നടത്തിയ സംഘം പറയുന്നു. നേരത്തേ തന്നെ ഇവിടെ വീടുകള്‍ ഉണ്ടാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജലത്തില്‍ അളവില്‍ കൂടുതല്‍ കോളിഫോം ബാക്ടീരിയ അടക്കമുള്ളവയെ നേരത്തേ പഠനങ്ങളില്‍ കണ്ടത്തെിയിരുന്നു. പലയിടത്തും ഓക്സിജന്‍െറ അളവ് കുറവാണെന്നും കണ്ടത്തെി. സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, ഒ.ജെ. ജോണ്‍, പി.ജി. രാമചന്ദ്രന്‍ നായര്‍, അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. അടുത്തഘട്ടമായി മീനച്ചിലാറിന്‍െറ കൈവഴികളെ കുറിച്ച് പഠിക്കാനും ആലോചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.