ചങ്ങനാശ്ശേരി: 500, 1000 നോട്ട് പിന്‍വലിക്കലിലൂടെ വ്യാപാരം സ്തംഭിച്ച കടകളില്‍ ജപ്തി നടപടിയുമായി റവന്യൂ ജീവനക്കാരത്തെിയത് വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. മുന്നറിയിപ്പില്ലാതെയാണ് ചങ്ങനാശ്ശേരിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ലോണിന്‍െറ പേരിലുള്ള കുടിശ്ശിക ജപ്തിക്ക് ഉദ്യോഗസ്ഥരത്തെിയത്. രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പെരുന്ന വില്ളേജ് ഓഫിസര്‍, വില്ളേജ് അസിസ്റ്റന്‍റുമാര്‍ മറ്റ് റവന്യൂ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായ വ്യാപാരസ്തംഭനത്തില്‍ നട്ടം തിരിയുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഇരുട്ടടിയായി ജപ്തിയുമായി എത്തിയത്. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ജപ്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ചില കടകളിലത്തെിയ ഉദ്യോഗസ്ഥര്‍ കടമുറി വാടകയാണെന്നറിഞ്ഞപ്പോള്‍ കടക്കുള്ളിലിരിക്കുന്ന സാധനങ്ങള്‍ ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ചങ്ങനാശ്ശേരി കെ.ടി.എം കോംപ്ളക്സിലെ കടയിലത്തെി ജപ്തിനടപടി ആരംഭിച്ച ഉദ്യോഗസ്ഥരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്തില്‍ തടഞ്ഞു. കൂടുതല്‍ വ്യാപാരികള്‍ എത്തി പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥര്‍ നടപടിയില്‍നിന്ന് പിന്മാറി. ജപ്തി നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് വ്യാപാരി വ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്‍റ് പി.എ. നിസാറും സെക്രട്ടറി ജോജി ജോസഫും കലക്ടര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.