ഗ്രാമീണ റോഡ് നവീകരണത്തിന് 62.41 കോടിയുടെ പദ്ധതി

എരുമപ്പെട്ടി: ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി 62.41 കോടി രൂപ അനുവദിച്ചതായി പി.കെ. ബിജു എം.പി അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ കുട്ടഞ്ചേരി-ഭരണിച്ചിറ റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.പി. കഴിഞ്ഞ മാര്‍ച്ചില്‍ തുകയനുവദിച്ച പൂമല-പുലിക്കപ്പുറം-ആനപ്പെരുവഴി, വേലൂര്‍ ചുങ്കം-പുലിയന്നൂര്‍, പരക്കാട്-മെതുക്, തിരുമാണി-വേലാംകോട്, കോതച്ചിറ-കോടതിപ്പടി, കോട്ടോല്‍-അരുവായ് തുടങ്ങിയ റോഡുകള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. പ്രാഥമിക സര്‍വേയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമയബന്ധിതമായി തയാറാക്കുന്നതുള്‍പ്പെടെ പ്രാരംഭ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഇവയുടെ നിര്‍മാണം ആരംഭിക്കും. നേരത്തേ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡുകള്‍ക്ക് 23 കോടി രൂപയുടെ ഭരണാനുമതി കേന്ദ്രസര്‍ക്കാറില്‍നിന്ന് എം.പി ലഭ്യമാക്കിയിരുന്നു. കുട്ടഞ്ചേരി സെന്‍ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത്ലാല്‍ അധ്യക്ഷത വഹിച്ചു. പി.ഐ.യു എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.ഐ. സതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മീന ശലമോന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം സഫീന അസീസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം വി.സി. ബിനോജ് സ്വാഗതവും വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ കെ.കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.