കോട്ടയം: കുരച്ചത്തെിയ നായയെ കണ്ട് ആന വിരണ്ടോടി. തിരുനക്കര ദേവസ്വത്തിന്‍െറ ഉടമസ്ഥതയിലുള്ള തിരുനക്കര ശിവനാണ് ഒരു മണിക്കൂറോളം നാടിനെ ഭീതിയിലാഴ്ത്തിയത്. ഞായറാഴ്ച വൈകീട്ട് നാലോടെ പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. ഇവിടെ കൂട്ടിയിട്ട പനയോല ആന തിന്നാന്‍ തുടങ്ങിയതോടെ ഇതിനടിയില്‍ കിടന്ന നായ ഭയപ്പെട്ട് കുരച്ചുകൊണ്ട് ആനയുടെ മുന്നിലേക്ക് ചാടിയത്തെുകയായിരുന്നു. ഇതോടെ ഭയന്ന് ചിന്നംവിളിച്ച ആന തിരുവാതുക്കല്‍ ഭാഗത്തേക്ക് ഓടി. ആനവരുന്നത് കണ്ട് റോഡില്‍ ഉണ്ടായിരുന്ന ആളുകള്‍ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും ഓടിക്കയറി. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ പറഞ്ഞിട്ടും നില്‍ക്കാന്‍ തയാറാകാതിരുന്ന ആന തിരുവാതുക്കല്‍ റോഡില്‍നിന്ന് ഇടവഴിയിലൂടെ ഓടി സമീപത്തെ വയലില്‍ ഇറങ്ങിനിന്നു. പാപ്പാന്മാര്‍ പറഞ്ഞിട്ടും കരക്കുകയറാന്‍ തയാറായില്ല. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് എസ്.ഐ അഭിലാഷിന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി. ഇവര്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ക്ഷേത്രഭാരവാഹികളും ഉടന്‍ സ്ഥലത്തത്തെി. സംഭവമറിഞ്ഞ് വന്‍ജനാവലിയും എത്തി. തുടര്‍ന്ന് പാപ്പാന്മാരുടെ നേതൃത്വത്തില്‍ നയത്തില്‍ ആനയെ കരക്കുകയറ്റുകയായിരുന്നു. പിന്നീട് പാപ്പാന്മാര്‍ ആനയെ തീറ്റയുമായി ക്ഷേത്രത്തിലേക്ക് തിരികെയത്തെിച്ചു. കഴിഞ്ഞ ദിവസമാണ് മദപ്പാടിന്‍െറ ചികിത്സക്കുശേഷം ആനയെ ക്ഷേത്രവളപ്പിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.