കോട്ടയം: വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗം നടക്കും. വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍നിന്ന് പഴയ മാലിന്യം കോട്ടയം നഗരസഭ നീക്കംചെയ്യാത്തതില്‍ ഹൈകോടതി കഴിഞ്ഞദിവസം നീരസം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് ചര്‍ച്ചചെയ്യാന്‍ യോഗം ചേരുന്നത്. കൗണ്‍സില്‍ യോഗംചേര്‍ന്ന് മാലിന്യം നീക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ സെക്രട്ടറിയെ ഹൈകോടതി അറിയിച്ചിരുന്നത്. അതിനാല്‍ കൗണ്‍സില്‍ തീരുമാനം കോടതിയേയും അറിയിക്കും. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററാണ് അടച്ചുപൂട്ടിയ വടവാതൂര്‍ പ്ളാന്‍റിലെ മാലിന്യം നീക്കംചെയ്യാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യണമെന്ന് 2011ലെ ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അഞ്ചുവര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കംചെയ്യാന്‍ നഗരസഭ തയാറാകുന്നില്ളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഹൈകോടതി നഗരസഭയെ വിമര്‍ശിച്ചത്. കോട്ടയം നഗരസഭ സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. മാലിന്യനിക്ഷേപകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും അതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോട്ടയം നഗരസഭയും കോടതിയെ സമീപിച്ചിരുന്നു. ഈ രണ്ടുഹരജികളും പരിഗണിച്ചശേഷമായിരുന്നു കോടതി ഇടപെടല്‍. കൗണ്‍സില്‍ യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ്, മാലിന്യനിക്ഷേപകേന്ദ്രം, കരാര്‍ കമ്പനിയായ റാംഗിയുടെ മുന്‍ കണ്‍സള്‍ട്ടന്‍റ് രഘു ആര്‍. ഉണ്ണിത്താന്‍ എന്നിവരും പങ്കെടുക്കും. ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തത്തെിയതിനെ തുടര്‍ന്നാണ് വിജയപുരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂര്‍ മാലിന്യ നിക്ഷേപകേന്ദ്രം പൂട്ടിയത്. 2013 ഡിസംബര്‍ 31ന് പ്രവര്‍ത്തനം നിലച്ചു. ഇതോടെ നഗരത്തില്‍നിന്ന് വടവാതൂരിലേക്കുള്ള മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.