കോട്ടയം: നാട്ടകം കണ്ണാടിക്കടവിലുള്ള ഹോട്ടലിലെ കക്കൂസ് മാലിന്യവും ഹോട്ടല്‍ മാലിന്യവും റോഡിലേക്ക് തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയുടെ മറവിലാണ് വെള്ളത്തിനൊപ്പം മാലിന്യം ഒഴുക്കിവിട്ടത്. വെള്ളം ഒഴുകിവന്ന് ജനവാസകേന്ദ്രത്തില്‍ എത്തിയതോടെ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായി. റോഡ് നിരപ്പില്‍നിന്ന് താഴെയുള്ള പല വീടുകളിലും മാലിന്യം ഒഴുകിയത്തെി. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍നിന്നാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടത്. നഗരസഭാംഗങ്ങളായ പി.എന്‍. സരസമ്മാള്‍, അരുണ്‍ ഷാജി എന്നിവരും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.