കോട്ടയം: കുതിച്ചുയരുന്ന അവശ്യസാധന വില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്. വില നിയന്ത്രിക്കാനും പൊതുവിപണിയില്‍ അടിയന്തര ഇടപെടല്‍ നടത്താനും സിവില്‍ സപൈ്ളസ് കോര്‍പറേഷന് 75 കോടി അനുവദിച്ചെങ്കിലും വിലക്കയറ്റത്തിന് തടയിടാന്‍ സപൈ്ളകോ അടക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് നേരിട്ടുള്ള ഇടപെടലിന് ഭക്ഷ്യവകുപ്പ് രംഗത്തിറങ്ങുന്നത്. സപൈ്ളകോക്ക് നിലവില്‍ അനുവദിച്ച 75 കോടിക്ക് പുറമെ അധികമായി 75 കോടികൂടി അനുവദിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. കര്‍ഷകര്‍ക്കും വിവിധ ഏജന്‍സികള്‍ക്കും നല്‍കാനുള്ള കുടിശ്ശികയടക്കം കോടികളുടെ ബാധ്യതയില്‍ നട്ടംതിരിയുന്ന സപൈ്ളകോക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശക്തമായ വിപണി ഇടപെടല്‍ നടത്താനും മുഖ്യമന്ത്രി ഭക്ഷ്യവകുപ്പിനോട് നിര്‍ദേശിച്ചു. സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒൗട്ലെറ്റുകളിലും അവശ്യസാധനങ്ങള്‍ പലതും കിട്ടാനില്ല. പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വിലയാണ് സപൈ്ളകോ ഒൗട്ലെറ്റുകളില്‍ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പല ഒൗട്ലെറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. തെരഞ്ഞെടുപ്പിന്‍െറ മറവില്‍ ഒരു അടിസ്ഥാനവുമില്ലാതെ ഉണ്ടായ വിലവര്‍ധന നിയന്ത്രിക്കാന്‍ മുന്‍സര്‍ക്കാറിനും വകുപ്പുകള്‍ക്കും കഴിയാതെപോയതാണ് വില കുതിച്ചുയരാന്‍ കാരണം. വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഏതറ്റംവരെയും പോകാനാണ് പുതിയ സര്‍ക്കാറിന്‍െറ തീരുമാനം. ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന ചര്‍ച്ച വിലക്കയറ്റമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടും പച്ചക്കറിവില കുതിച്ചുയരുകയാണ്. റമദാന്‍ ആരംഭിക്കാനിരിക്കെ വില ഉയരുന്നതില്‍ സാധാരണക്കാരെയാവും പ്രതികൂലമായി ബാധിക്കുക. പല ഇനങ്ങള്‍ക്കും ഒന്നുരണ്ടു ദിവസം കൊണ്ട് മാത്രം 50 മുതല്‍ 100 ശതമാനം വരെ വില വര്‍ധിച്ചു. കേരളത്തില്‍ പച്ചക്കറി എത്തുന്ന തമിഴ്നാട്ടില്‍ കാര്യമായ വിലവര്‍ധനയില്ലാതിരിക്കെ ഇപ്പോഴത്തെ വര്‍ധനക്ക് പിന്നില്‍ ഇടനിലക്കാരാണെന്ന് പ്രമുഖ കച്ചവടക്കാര്‍ പറയുന്നു. സപൈ്ളകോ അടക്കം സര്‍ക്കാര്‍ ഏജന്‍സികളും ഇതേനിലപാടിലാണ്. പലവ്യജ്ഞനങ്ങള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്. അരിക്കും പയര്‍-കിഴങ്ങുവര്‍ഗങ്ങള്‍ക്കുമാണ് കുതിച്ചുയരുന്നത്. ഉള്ളിക്കും സവാളക്കും വെളുത്തുള്ളിക്കും വില ഗണ്യമായി ഉയര്‍ന്നു. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 30 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നുരൂപമുതല്‍ അഞ്ചുരൂപ വരെ കൂടി. ബ്രാന്‍റഡ് അരിക്ക് പാക്കറ്റിന് 10 രൂപവരെ വര്‍ധിച്ചു. പച്ചമുളകിന് 140-160 രൂപയും വെണ്ടക്കക്ക് 80-90 രൂപയുമാണ് വില. പച്ചപ്പയറിനും ബീന്‍സിനും 80-100 രൂപവരെ പലരും വാങ്ങുന്നുണ്ട്. തക്കാളിക്ക് 70 രൂപയാണ്. ഒരാഴ്ചമുമ്പ് ഇത് 60 ആയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് രണ്ടുരൂപയായിരുന്നു തക്കാളിക്ക്. ബീറ്റ്റൂട്ടിന് 40 രൂപവരെയും കാരറ്റിന് 45-50 രൂപയുമാണ് വില. ചേനക്കും ക്വാളിഫ്ളവറിനും 50 രൂപക്ക് മുകളിലാണ് വില. സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമര്‍ ഫെഡും നീതി സ്റ്റോറുകളും ഹോര്‍ട്ടികോര്‍പ്പിന്‍െറ വില്‍പനശാലകളും നോക്കുകുത്തിയായതും വില കുതിച്ചുയരാന്‍ കാരണമായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് പലവ്യജ്ഞനങ്ങള്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തിയിരുന്ന സപൈ്ളകോ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇപ്പോള്‍ സജീവമല്ല. സപൈ്ളകോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. വിലവര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചിട്ടുണ്ട്. ഇതിനകംതന്നെ പല ഹോട്ടലുകാരും ഭക്ഷണവില വര്‍ധിപ്പിച്ചു. വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍ക്കാണ് ഇപ്പോള്‍ നേരിയ വര്‍ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.