കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി മരിച്ചതിന് ശേഷം ലഭിച്ച പരാതിയില്‍ പൊലീസിന്‍െറ കുറ്റമറ്റ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പാലായിലെ പൂവരണി ഗ്രാമത്തിലെ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്‍െറ സഹോദരിയാണ് കുട്ടിയെ വീട്ടുജോലിക്കെന്നും പറഞ്ഞ് കൊണ്ടുവന്ന് പലര്‍ക്കായി കാഴ്ചവെച്ചത്. വിവിധ സ്ഥലങ്ങളിലെ ഇടനിലക്കാര്‍ക്കത്തെിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി അവശയായി മാറി. തുടര്‍ന്നാണ് പിതാവിന്‍െറ ദേശമായ തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നത്. പരിശോധനയില്‍ എയ്ഡ്സ് രോഗം കണ്ടത്തെി അവിടെ വെച്ച് മരിച്ചു. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാണ് കോട്ടയത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായ സാന്ത്വനത്തിലത്തെി ഡയറക്ടര്‍ ആനി ബാബുവിനോട് മാതാവ് ആശുപത്രിക്കിടക്കയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരം പറയുന്നത്. തുടര്‍ന്നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് ചങ്ങനാശേരി സി.ഐ പി. ബിജോയിയെയാണ് ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മരണമൊഴി പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ തെളിവിന് ഏറെ ബുദ്ധിമുട്ടി. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ചിറ്റമ്മ ലിസിയെ ചോദ്യംചെയ്തപ്പോഴും ആദ്യം തുമ്പു ലഭിക്കാതിരുന്ന പൊലീസ് കരുതലോടെ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തും കന്യാകുമാരിയിലും കുട്ടി എത്തിയത് കണ്ടത്തെിയത്. കേസിന്‍െറ ഉറപ്പിന് വിവിധ സ്ഥലങ്ങളിലെ 181 സാക്ഷികളെ പൊലീസ് ചേര്‍ത്തു. അന്വഷണം നടക്കവെ ഡിവൈ.എസ്.പിയായ പി. ബിജോയി കോടതിയുടെ അനുമതിയോടെ അന്വേഷണച്ചുമതല തുടര്‍ന്ന സംഭവവും അപൂര്‍വമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.