തൊടുപുഴ: പച്ച ഏലക്ക എന്ന വ്യാജേന കൃത്രിമ നിറം ചേര്‍ത്ത് ഏലക്ക വിപണിയില്‍. വിവിധ ജില്ലകളില്‍നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പ്ളുകളിലാണ് പച്ച ഏലക്ക എന്ന വ്യാജേന രാസവസ്തുക്കള്‍ ചേര്‍ത്തത് വില്‍ക്കുന്നതായി കണ്ടത്തെിയത്. ചെറുകിട ഏലം കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന സ്റ്റോറില്‍ വെച്ചാണ് കൃത്രിമ നിറം ചേര്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടത്തെി. ഉണക്കുന്നതിന് മുമ്പായി രാസവസ്തുക്കള്‍ കലക്കിയ വെള്ളത്തില്‍ ഏലക്ക മുക്കിയെടുക്കും. പച്ചനിറമുള്ള ഏലക്കക്ക് വന്‍ ഡിമാന്‍ഡാണ്. 100 കിലോ ഏലക്കക്ക് ഒരു കിലോ എന്ന തോതിലാണ് നിറം ചേര്‍ക്കുക. സാധാരണ ഏലക്ക പറിച്ചെടുത്തശേഷം നന്നായി കഴുകും. തുടര്‍ന്ന് വ്യത്യസ്ത ഡ്രയര്‍ യൂനിറ്റുകളില്‍ ഉണക്കുകയാണ് ചെയ്യുക. ഈസമയം ഏലക്കയുടെ സ്വാഭാവിക നിറത്തില്‍ വ്യത്യാസമുണ്ടാകും. ഈ നിറവ്യത്യാസം തിരിച്ചറിയാതിരിക്കാനാണ് കൃത്രിമ നിറം ചേര്‍ക്കുന്നത്. ബേക്കറികളില്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളാണ് നിറം നല്‍കാന്‍ ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിറം ചേര്‍ക്കുന്നത് ഏലക്കയുടെ ഗുണമേന്മയെ ബാധിക്കുക മാത്രമല്ല കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. മസാലക്കൂട്ടുകളിലും വന്‍ തോതില്‍ വ്യാജന്‍ കടന്നുകൂടുന്നു. അനിയന്ത്രിത കീടനാശിനി പ്രയോഗവും ഏലത്തോട്ടങ്ങളില്‍ വ്യാപകമാണ്. സംസ്ഥാനത്തൊട്ടാകെ ഏലക്കയില്‍ കൃത്രിമ നിറം കലര്‍ത്തുന്നുണ്ടെന്ന് ഇടുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ഗംഗാഭായി ‘മാധ്യമ’ത്തോട് പറഞ്ഞു. കച്ചവടക്കാര്‍ നിറം ചേര്‍ക്കാത്ത ഏലക്കയാണെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും അല്ളെങ്കില്‍ പ്രതികളാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കൃത്രിമ നിറം ചേര്‍ത്ത ഏലക്ക വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് ഒരു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.