കടുത്തുരുത്തി: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും ഫോട്ടോയെടുപ്പും 29, 30 തീയതികളില്‍ ഗവ. എല്‍.പി സ്കൂള്‍ മരങ്ങോലി, ഗവ. യു.പി സ്കൂള്‍ വടക്കേനിരപ്പ്, എസ്.എന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഭജനമഠം, സാംസ്കാരിക നിലയം കാട്ടാമ്പാക്ക്, സെന്‍റ് ജോര്‍ജ് എല്‍.പി സ്കൂള്‍ തുരുത്തിപ്പള്ളി എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്നതാണ്. രാജിസ്ട്രേഷന്‍ 30 രൂപ, റേഷന്‍ കാര്‍ഡ്, നിലവിലുള്ള കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. 2015-16 ല്‍ അക്ഷയ കേന്ദ്രത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ രസീത് കൂടി കൊണ്ടുവരേണ്ടതാണ്. ഒരു കുടുംബത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാവരും ഫോട്ടോ എടുക്കുന്നതിന് എത്തേണ്ടതാണ്. റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും വിവാഹം കഴിച്ചത്തെിയിട്ടുള്ളവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.