കോട്ടയം: നാലംഗ കവര്‍ച്ച സംഘം മാരകായുധങ്ങളുമായി പൊലീസ് പിടിയില്‍. വ്യാഴാഴ്ച രാത്രി ഏറ്റുമാനൂരില്‍ എത്തിയ സംഘത്തെ സി.ഐ സി. ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശികളായ ചെറുവത്തൂര്‍ കൊപ്രപ്പറമ്പില്‍ ഷിഹാബുദ്ദീന്‍ (28), ചെറുവത്തൂര്‍ കണ്ടത്തില്‍ സുല്‍ഫിക്കര്‍ (19), കുന്നുമ്മേല്‍ മുഹമ്മദ് നിയാസ് (24) കേളത്തേ് റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍െറ നേതൃത്വത്തില്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. പിടിയിലാകുമ്പോള്‍ 100 ഗ്രാം കഞ്ചാവും സംഘത്തിന്‍െറ കൈവശം ഉണ്ടായിരുന്നു. സുല്‍ഫിക്കര്‍ കാസര്‍കോട് കടകുത്തിത്തുറന്ന് 35000 രൂപ മോഷ്ടിച്ച വിഡിയോ ദൃശ്യം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് തിരയുന്നതിനിടെയാണ് കോട്ടയത്ത് പിടിയിലായത്. കാഞ്ഞങ്ങാട് വളപട്ടണം സുല്‍ത്താന്‍ ബത്തേരി, ബേക്കല്‍, അഴീക്കോട്, നീലേശ്വരം എന്നീ സ്റ്റേഷനുകളില്‍ വാഹനമോഷണം, വധശ്രമം, ബാറ്ററി മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ കേസുണ്ട്. മോഷണ വസ്തുക്കള്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ചോദ്യംചെയ്യലില്‍ കൂടുതല്‍ കേസുകള്‍ തെളിയുമെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ഏറ്റുമാനൂര്‍ എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ ശ്രീകുമാര്‍, പ്രകാശന്‍, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐ ഷിബുക്കുട്ടന്‍, എസ്.സി.പി.ഒമാരായ സജികുമാര്‍, ബിജുമോന്‍ നായര്‍, സി.പി.ഒമാരായ ശശികുമാര്‍, പ്രീതിജ് എന്നിവര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.