പൊന്‍കുന്നം: വീട്ടമ്മയുടെ പഴ്സ് കവര്‍ന്ന രണ്ടു നാടോടി യുവതികളെ പൊന്‍കുന്നം പൊലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി (25), അഞ്ജലി (24) എന്നിവരാണ് പിടിയിലായത്. പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്ന തമ്പലക്കാട് പാണപറമ്പില്‍ ഇന്ദിരക്കുട്ടിയുടെ (60) പഴ്സ് തട്ടിയെടുത്ത് ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ലോട്ടറി കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നാടോടിയുവതികളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ലോട്ടറിക്കച്ചവടക്കാരനായ വിജയകുമാറിന്‍െറ (കുഞ്ഞുമോന്‍) അവസരോചിത ഇടപെടലിനത്തെുടര്‍ന്നാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്. പണം നഷ്ടപ്പെട്ട ഇന്ദിരാമ്മയെയും കൂട്ടി ഓട്ടോസ്റ്റാന്‍ഡിലത്തെി ഡ്രൈവര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നാടോടി സ്ത്രീകള്‍ വലയിലായത്. നാടോടി സ്ത്രീകളെയും ഇവരോടൊപ്പമുണ്ടായിരുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെയും കോടതിയില്‍ ഹാജരാക്കുമെന്നു പൊന്‍കുന്നം എസ്.ഐ എ. നിസാര്‍ അറിയിച്ചു. മോഷണം ലക്ഷ്യമിട്ട് കാഞ്ഞിരപ്പള്ളി, മണിമല, നെടുങ്കുന്നം, കറുകച്ചാല്‍, വാഴൂര്‍ മേഖലകളില്‍ നാടോടിസ്ത്രീകള്‍ തമ്പടിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.