ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ് ഇന്നും നാളെയും

കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ നിര്‍ദിഷ്ട പഞ്ചായത്തുകളില്‍ ഫോട്ടോ എടുക്കാം. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, അക്ഷയ കേന്ദ്രങ്ങളില്‍ 2014- 15 രജിസ്റ്റര്‍ ചെയ്ത സ്ളിപ്, റേഷന്‍ കാര്‍ഡ്, 30 രൂപ എന്നിവ സഹിതം കൂടുംബത്തോടൊപ്പം എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാം. വെള്ളിയാഴ്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, എലിക്കുളം പഞ്ചായത്ത് ഹാള്‍, രാമപുരം പഞ്ചായത്ത് ഹാള്‍, വിജയപുരം പഞ്ചായത്ത് ഹാള്‍, മണര്‍കാട് മാലം യു.പി സ്കൂള്‍, കുറവിലങ്ങാട് പഞ്ചായത്ത് ഹാള്‍, കുറവിലങ്ങാട് കുര്യാത്ത് ഗവ. എല്‍.പി സ്കൂള്‍, അയ്മനം പഞ്ചായത്ത് ഹാള്‍, അയ്മനം കലുങ്കത്രപള്ളി പാരീഷ്ഹാള്‍, മുത്തോലി പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലും 18ന് കൂരോപ്പട പഞ്ചായത്ത് ഹാള്‍, മണര്‍കാട് പഞ്ചായത്ത് ഗവ. യു.പി സ്കൂള്‍, കരൂര്‍ പഞ്ചായത്ത് ഹാള്‍, വലവൂര്‍ ഗവ. യു.പി സ്കൂള്‍, കാണക്കാരി പഞ്ചായത്ത് കല്ലംമ്പാറ ഷോപ്പിങ് കോംപ്ളക്സ്, വെമ്പള്ളി യു.പി സ്കൂള്‍ കാണക്കാരി യു.പി സ്കൂള്‍, തിരുവാര്‍പ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, കിളിരൂര്‍ ഗവ. യു.പി സ്കൂള്‍, അകലകുന്നം സെന്‍റ് അലോഷ്യസ് സ്കൂള്‍ മണലേല്‍, പാമ്പാടി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയം, വെള്ളൂര്‍ പി.ടി.എം എല്‍.പി സ്കൂള്‍, മീനടം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കാന്‍ സൗകര്യമുള്ളത്. പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫോട്ടോയെടുപ്പും കാര്‍ഡ് നല്‍കലും ഞായറാഴ്ച 10 മുതല്‍ അഞ്ചുവരെ ഗവ. എല്‍.പി.എസ് പൂഞ്ഞാര്‍, നിര്‍മല എല്‍.പി.എസ് ചേന്നാട് എന്നിവിടങ്ങളില്‍ നടത്തുമെന്ന് പ്രസിഡന്‍റ് രമേഷ് ബി. വെട്ടിമറ്റം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.