കടുത്തുരുത്തി: ബൈക്കിലത്തെിയ രണ്ടംഗസംഘം വയോധികയുടെ മാലകവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയാംകുടി മലപ്പുറം പള്ളിയുടെ സമീപത്ത് മകന്‍െറ ചായക്കടയുടെ മുന്നിലിരിക്കുകയായിരുന്ന എഴുമാന്തുരുത്ത് മംഗലകുറ്റ് അമ്മിണിയുടെ രണ്ടുപവന്‍െറ മാലമോഷ്ടാക്കള്‍ കവര്‍ന്നത്. അമ്മിണിയമ്മയെ മര്‍ദിച്ച് അവശയാക്കിയാണ് മോഷ്ടാക്കള്‍ മാല കവര്‍ന്നത്. വഴിയറിയാത്ത മോഷ്ടാക്കള്‍ സമീപത്തെ അമ്പലനടയില്‍ ഉപേക്ഷിച്ചുപോയ ബൈക്ക് ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മോഷണം പോയതാണെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. എറണാകുളത്ത് ജോലിക്കുപോകുന്ന ആപ്പാഞ്ചിറ സ്വദേശി സതീഷ് സുഗതന്‍േറതാണ് ബൈക്ക്. ഈ ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. രണ്ടുമാസം മുമ്പ് മോഷണം പോയ ബൈക്കിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.