1.89 ലക്ഷത്തിന്‍െറ വൈദ്യുതി ബില്‍; വട്ടം കറങ്ങി ഉപഭോക്താവ്

കോട്ടയം: വൈദ്യുതി ബില്ലടക്കാന്‍ ഗാര്‍ഹിക ഉപഭോക്താവ് ലോണെടുക്കേണ്ട ഗതികേടില്‍. കുമരകം കിളിരൂര്‍ രഞ്ചിനി വീട്ടില്‍ ആര്‍. ശങ്കരനാരായണ പണിക്കര്‍ക്കാണ് രണ്ടു ലക്ഷം രൂപക്കടുത്തു വൈദ്യുതി ബില്‍ ലഭിച്ചത്. 331 യൂനിറ്റ് മാത്രം വൈദ്യുതി ഉപയോഗിച്ച കുടുംബത്തിന് ലഭിച്ചത് 1.89 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍. കുടിശ്ശികയിനത്തില്‍ 1.87 ലക്ഷത്തിലധികം രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. ബില്ലുകണ്ട് വീട്ടുകാര്‍ ആദ്യം ഞെട്ടി. പിന്നീട് സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇത്തരത്തില്‍ ആര്‍ക്കും ബില്ല് ലഭിച്ചതായി വിവരം ലഭിച്ചില്ല. പിന്നീട് കുമരകം സെക്ഷന്‍ ഓഫിസില്‍ അറിയിച്ചപ്പോള്‍ ജീവനക്കാരില്‍നിന്ന് ലഭിച്ച മറുപടിയും വിചിത്രം. ‘റിസോര്‍ട്ടല്ളേ’യെന്നായിരുന്നു ജീവനക്കാരന്‍െറ ചോദ്യം. പിന്നീട് തെറ്റ് സംഭവിച്ചതാണെന്നും 5,000 രൂപയാണ് ശരിയായ ബില്ളെന്നും ജീവനക്കാര്‍ പറഞ്ഞു. സാധാരണ 1,500 രൂപക്ക് താഴെയാണ് ബില്ല് വരാറുള്ളതെന്ന് ഗൃഹനാഥന്‍ വ്യക്തമാക്കി. ലഭിച്ചിരിക്കുന്ന ബില്ലില്‍ 1,372 രൂപയാണ് ഉപയോഗിച്ച യൂനിറ്റിന് ആകെ തുകയായി കാണിച്ചിരിക്കുന്നത്. എന്നാല്‍, കുടിശ്ശിക തുക 1,87,955 രൂപയുള്‍പ്പെടെ 1,89,212 രൂപ അടക്കണമെന്നാണു ബില്ലിലുള്ളത്. ജീവനക്കാര്‍ ഇതുവെട്ടി 5,000 രൂപയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.