ചങ്ങനാശേരി: നഗരസഭാ ചെയര്‍മാനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിളിച്ചുചേര്‍ത്ത ചര്‍ച്ച അലസി. തുടര്‍ന്ന് ഇക്കാര്യത്തിലെ തീരുമാനം കെ.പി.സി.സിക്ക് വിട്ടു. യു.ഡി.എഫ് ഭരിക്കുന്ന ചങ്ങനാശേരി നഗരസഭയില്‍ കോണ്‍ഗ്രസ് അംഗമായ സെബാസ്റ്റ്യന്‍ മാത്യു മണമേലാണ് നഗരസഭാ ചെയര്‍മാന്‍. എന്നാല്‍, അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങള്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഡി.സി.സി അധ്യക്ഷന്‍ ടോമി കല്ലാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും ചെയര്‍മാനെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ടതോടെ ചര്‍ച്ച തീരുമാനത്തിലത്തൊതെ പിരിയുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയുടെ റിപ്പോര്‍ട്ട് കെ.പി.സി.സി തീരുമാനത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഏറെ പ്രതിഷേധത്തിനിടയാക്കിയ വനിതാ ഹോസ്റ്റല്‍ നടത്തിപ്പ് വിഷയത്തില്‍ നഗരസഭാ ചെയര്‍മാന്‍ നല്‍കിയ റൂളിങ്ങും വിവാദ തീരുമാനങ്ങളും പരിശോധിക്കാന്‍ പാര്‍ട്ടി പാര്‍ലമെന്‍ററി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. യു.ഡി.എഫ് ഭരണമായിട്ടും കോണ്‍ഗ്രസ് തഴയപ്പെടുന്നു എന്നാണ് ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പരാതി. നഗരസഭാ ബജറ്റില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ കൂടുതല്‍ തുക അനുവദിച്ചുവെന്നും പരാതിയുണ്ട്. ഡി.സി.സി പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പി.എന്‍. നൗഷാദ്, ഡി.സി.സി സെക്രട്ടറിമാരായ പി.എച്ച്. നാസാര്‍, രാജീവ് മേച്ചേരി, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ്, വി.എന്‍. നാരായണപിള്ള, മണ്ഡലം പ്രസിഡന്‍റ് എം.എച്ച്. ഹനീഫ, സിയാദ് അബ്ദുല്‍ റഹ്മാന്‍, നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഭരണകക്ഷി അംഗങ്ങളായ മാര്‍ട്ടിന്‍ സ്കറിയ, ഷൈനി ഷാജി, ആതിര പ്രസാദ്, അംബിക വിജയന്‍, ആമിന ഹനീഫ, സിബിച്ചന്‍ തോമസ്, അനില രാജേഷ്, അന്നമ്മ രാജു ചാക്കോ, ഷംന സിയാദ് എന്നിവര്‍ പങ്കെടുത്തു. വനിതാ ഹോസ്റ്റല്‍ നടത്തിപ്പ് വിഷയം പാലിയേറ്റിവ് കെയര്‍ സമിതിയില്‍ അംഗത്വം നഷ്ടമായതിലും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേസമയം, നഗരസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് പരിശോധന നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.