നാലു വര്‍ഷമായി കുടിവെള്ളം കിട്ടാക്കനി; ബില്ലില്‍ കുറവുമില്ല്ള

കോട്ടയം: കുടിവെള്ളം കൃത്യമായി വിതരണം ചെയ്യുന്നതില്‍ കാണിക്കാത്ത ഉത്സാഹം ബില്ലിന്‍െറ കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി കാട്ടിയപ്പോള്‍ നാലു വര്‍ഷമായി വെള്ളം കിട്ടാക്കനിയായവര്‍ക്ക് ആയിരങ്ങളുടെ ബില്്ള! കോടിമത നാലുവരിപ്പാത നിര്‍മാണത്തിന്‍െറ ഭാഗമായി നാലുവര്‍ഷം മുമ്പ് പൈപ്പ് ലൈന്‍ വിച്ഛേദിക്കപ്പെട്ട മണിപ്പുഴയിലും പരിസരത്തുമുള്ള അമ്പതോളം കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ അതോറ്റിറ്റി ഇരുട്ടടിയായി ബില്ല് നല്‍കിയിരിക്കുന്നത്. ഒരുതുള്ളി വെള്ളം പോലും ഉപയോഗിക്കാതിരുന്നിട്ടും പലര്‍ക്കും 7000 മുതല്‍ 15,000 രൂപയുടെ വരെ ബില്ല് ലഭിച്ചിരിക്കുന്നത്. പരാതിയുമായി ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ബില്ല് ലഭിച്ചാല്‍ തുക അടക്കണമെന്നായിരുന്നത്രേ ഇവരുടെ മറുപടി. എം.സി റോഡില്‍ കോടിമതയില്‍ നാലുവരിപ്പാത നിര്‍മിക്കുന്നതിന്‍െറ ഭാഗമായി 2012ലാണ് വാട്ടര്‍ അതോറ്റിയുടെ പൈപ്പ് കണക്ഷന്‍ ചിറപ്പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് വിച്ഛേദിച്ചത്. റോഡിന് അടിയിലൂടെയുണ്ടായിരുന്ന പൈപ്പ് വിച്ഛേദിച്ചതോടെ മണിപ്പുഴ മുതല്‍ കോടിമതവരെയുള്ള ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങി. നാലു വര്‍ഷമായി ഇവിടേക്ക് വെള്ളം എത്തുന്നില്ല. കുടിവെള്ളം പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് റോഡിന് ഇരുവശവും പൈപ്പിട്ട് വെള്ളമത്തെിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. ഇപ്പോള്‍ ഇവിടെയുള്ള കുടുംബങ്ങളെല്ലാം പണം മുടക്കി വെള്ളം ടാങ്കറിലത്തെിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കുടിവെള്ളം പണം കൊടുത്ത് വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയുടെ ബില്ല് ഇവരെ തേടിയത്തെിയത്. കുടിശ്ശിക തുകയും ചേര്‍ന്നതാണ് ബില്ളെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. എന്നാല്‍, ഈവാദം നാട്ടുകാര്‍ തള്ളുന്നു. ഒരുപൈസ പോലും കുടിശ്ശിക ഇല്ലാതിരുന്നവര്‍ക്കും വന്‍ബില്ല് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കുടുതല്‍ വിശദീകരണവുമായി വാട്ടര്‍ അതോറിറ്റി രംഗത്തത്തെി. മീറ്റര്‍ റീഡിങ്ങിന് ജീവനക്കാര്‍ ഇല്ലാഞ്ഞത് മൂലം 2012 മുമ്പുമുള്ള പണവും ഈടാക്കാറുണ്ട്. വെള്ളം എത്തുന്നില്ളെങ്കിലും കണക്ഷന്‍ ഇപ്പോഴും ഇവരുടെ പേരിലാണ്. ബില്ല് കമ്പ്യൂട്ടറില്‍നിന്ന് എടുത്തപ്പോള്‍ 2012 മുമ്പുള്ള കുടിശ്ശികക്കൊപ്പം 2012 ശേഷം നല്‍കേണ്ട മിനിമം ചാര്‍ജ് കൂടി രേഖപ്പെടുത്തിയതാണ്. ബില്ലിനൊപ്പം ഇക്കാര്യം രേഖാമൂലം നല്‍കുന്നവര്‍ക്ക് തുക കുറവ് ചെയ്തുകൊടുക്കും. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കുടിവെള്ളകണക്ഷന്‍ വിച്ഛേദിക്കാന്‍ വീട്ടുകാര്‍ അപേക്ഷ നല്‍കണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.