ചിറക്കടവ് റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി വേണം

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറക്കടവ് റോഡില്‍ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതതടസ്സവും വ്യാപാരികള്‍ക്ക് ദുരിതവുമാകുന്നതായി പരാതി. റോഡില്‍ ലഭിക്കുന്ന സ്ഥലത്ത് അതിരാവിലെതന്നെ വാഹനം പാര്‍ക്ക്ചെയ്ത് ഡ്രൈവര്‍ സ്ഥലം വിടുകയാണ് പതിവ്. ചിറക്കടവ് റോഡില്‍ ജുമാമസ്ജിദിന്‍െറ മുന്‍വശത്താണ് പാര്‍ക്കിങ്. റോഡിനിരുവശവും തോന്നുന്നപോലെയാണ് പാര്‍ക്കിങ്. പലയിടങ്ങളിലും റോഡിന്‍െറ ഇരുവശത്തും ചില വ്യാപാരികള്‍ കൈയടക്കിവെച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പാര്‍ക്കിങ് നിരോധിക്കണമെന്ന് വികസന സമിതി അവശ്യപ്പെട്ടു. പ്രസിഡന്‍റ് ഷാജി വട്ടപ്പാറ അധ്യക്ഷത വഹിച്ചു. അഡ്വ. അജിത്, ദിലീപ് ശാന്തിഗ്രാം, ജയന്‍ ഉറുമ്പടയില്‍, വി.എം. ജോണ്‍സണ്‍, വി.പി. ജോയി എന്നിവര്‍ സംസാരിച്ചു. ജുമാമസ്ജിദില്‍ എത്തുന്നവരുടെ വാഹനം പള്ളി മൈതാനത്ത് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജമാഅത്ത് പ്രസിഡന്‍റ് അനൂപ് ഖാന്‍ കല്ലംപറമ്പില്‍ അറിയിച്ചു. പാലാ റോഡ് ജങ്ഷന്‍, ചിറക്കടവ് റോഡ്, ദേശീയപാത എന്നിവിടങ്ങളില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന വാഹനയുടമകള്‍ക്കിരെ നടപടി ഉണ്ടാകുമെന്ന് പൊന്‍കുന്നം എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.