സ്കൂളില്‍ അതിക്രമം: പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍

ഏറ്റുമാനൂര്‍: നീണ്ടൂര്‍ എസ്.കെ.വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അതിക്രമിച്ചുകയറി ജനലുകള്‍ തല്ലിത്തകര്‍ക്കുകയും നോട്ടീസ് ബോര്‍ഡിന് തീയിടുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പിടിയിലായത്. നീണ്ടൂര്‍, കുട്ടാമ്പുറം, കല്ലറ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഒരാള്‍ എസ്.കെ.വി സ്കൂളില്‍ ഒമ്പതാം ക്ളാസില്‍ പഠിത്തം നിര്‍ത്തിയ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച ലഹരിക്ക് അടിമപ്പെട്ട് പുലര്‍ച്ചെ രണ്ടോടെ സ്കൂളിന്‍െറ 10 അടി ഉയരമുള്ള മതില്‍ ചാടി കടന്നായിരുന്നു ആക്രമണം. വരാന്തയില്‍ നിരത്തിയിരുന്ന ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു. ജനല്‍പ്പാളികളുടെ ചില്ല് തല്ലിപ്പൊട്ടിക്കുകയും നോട്ടീസ് ബോര്‍ഡിന് തീയിടുകയും ചെയ്തു. ഈമാസം അഞ്ചിന് സ്കൂള്‍ കവാടത്തിലും ഓഫിസ് പടിക്കലും പ്രവേശിക്കാന്‍ പറ്റാത്തവിധം കുപ്പിച്ചില്ലുകള്‍ വിതറിയിരുന്നു. ഒരാഴ്ച മുമ്പ് കൈപ്പുഴ സെന്‍റ് ജോര്‍ജ് സ്കൂളില്‍ കവാടത്തിലെ വാതിലിന്‍െറയും ജനലിന്‍െറയും ചില്ലുകളും ചെടിച്ചട്ടികളും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംശയം തോന്നിയ 40പേരെ പിടികൂടി ചോദ്യംചെയ്താണ് പ്രതികളെ കണ്ടത്തെിയത്. ഏറ്റുമാനൂര്‍ എസ്.ഐ അനൂപ് ജോസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ മൂവരെയും ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.