അപകടം തുടര്‍ക്കഥ: ആലപ്പുഴ–ചങ്ങനാശേരി റോഡില്‍ ചെറുപാലങ്ങള്‍ ഭീഷണി

ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പ്രധാന പാലങ്ങളോടുചേര്‍ന്ന ചെറിയ ഉപപാലങ്ങള്‍ അപകടകാരണമാകുന്നു. തുടര്‍ച്ചയായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന വീതികുറഞ്ഞ പാലങ്ങള്‍ പൊളിച്ചുപണിയണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് സംഘം നേരത്തേ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എ.സി റോഡിന്‍െറ ചുമതലയുള്ള കെ.എസ്.ടി.പിയുടെ ഉദ്യോഗസ്ഥസംഘം തയാറാക്കിയ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എ.സി റോഡില്‍ തുടര്‍ച്ചയായി സംഭവിച്ച അപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ചങ്ങനാശേരി മുതല്‍ കളര്‍കോട് വരെ കലുങ്കുകള്‍ ഉള്‍പ്പെടെ 16 ചെറിയ പാലങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ പാലങ്ങളെല്ലാം ദുര്‍ബലമാണ്. പത്തോളം പാലങ്ങള്‍ക്ക് സമാന്തരമായി പത്തു വര്‍ഷം മുമ്പ് കെ.എസ്.ടി.പി നടപ്പാലങ്ങള്‍ നിര്‍മിച്ചുതുടങ്ങിയിട്ടുണ്ട്. ചെറിയ പാലങ്ങളും നടപ്പാലങ്ങളും തമ്മില്‍ നേരിയ അകലമുണ്ട്. ഇതു തുടര്‍ച്ചയായ അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നടപ്പാലം പഴയ പാലത്തോടു ചേര്‍ത്തുവെച്ച് വീതികൂട്ടി പണിയുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും രണ്ടു പാലങ്ങളുടെയും അടിത്തറ മെച്ചപ്പെട്ടതല്ളെന്ന കാരണത്താല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എ.സി റോഡില്‍ മാസങ്ങള്‍ക്കുമുമ്പ് മനക്കച്ചിറക്ക് സമീപം പാലങ്ങള്‍ക്കിടയിലുള്ള വിടവിലൂടെ കണ്ടെയ്നര്‍ തോട്ടിലേക്ക് വീണിരുന്നു. വലുതും ചെറുതുമായി നിരവധി അപകടങ്ങളുണ്ടാകുന്നതിനത്തെുടര്‍ന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.