ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ അടക്കമുള്ള ജീവനക്കാരെയും പിരിച്ചുവിട്ടു. ഇതോടെ മെഡിക്കല്‍ കോളജിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. പ്രതിരോധ ചികിത്സക്ക് നിയോഗിച്ചിരുന്ന 20 ഡോക്ടര്‍മാരെയും 46ല്‍ 36 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. മൂന്നുമാസം മുമ്പാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടത്. ജൂണ്‍ 30ന് പത്ത് ജീവനക്കാരെയും പിരിച്ചുവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഇത്തരത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിട്ടു. എന്നാല്‍, ആരോഗ്യവകുപ്പിന്‍െറ കീഴിലുള്ള ഹെല്‍ത്ത് സര്‍വിസ് വിഭാഗത്തിലുള്ള ജില്ലാ ജനറല്‍ ആശുപത്രി-താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് പുനര്‍നിയമനം നടത്തി, മെഡിക്കല്‍ കോളജുകളിലേക്ക് മാത്രം പുനര്‍ നിയമനം നടത്തിയില്ല. മൂന്നുവര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക വാര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. 20 ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സസ് 20, ഫാര്‍മസിസ്റ്റ് രണ്ട്, ലാബ് ടെക്നീഷ്യന്‍സ് രണ്ട്, അറ്റന്‍ഡര്‍ പത്ത്, നഴ്സിങ് അസി. പത്ത് എന്നിങ്ങനെ ആയിരുന്നു ജീവനക്കാരുടെ കണക്ക്. എന്നാല്‍, മുഴുവന്‍ ഡോക്ടര്‍മാരെയും പിരിച്ചുവിട്ടതുകൂടാതെ എട്ട് നഴ്സുമാരെയും ഒന്നുവീതം ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെയുമാണ് പിരിച്ചുവിട്ടത്. വര്‍ഷകാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, തുടങ്ങി വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് നിരവധി രോഗികളാണ് ആശുപത്രികളിലത്തെുന്നത്. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ജൂലൈ അഞ്ചിന് ആശുപത്രിയില്‍ പകര്‍ച്ചപ്പനിക്കായി പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ ഡോക്ടര്‍മാരടങ്ങുന്ന ജീവനക്കാരില്ളെന്നുകാണിച്ച് അന്നത്തെ സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചില്ല. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കാന്‍ ഇടപെടണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ജിനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.