പാലാ: ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് രാമപുരത്തെ ജനങ്ങള്‍ ആശങ്കയില്‍. മുല്ലമറ്റം ആശാന്‍കുന്ന് കയറ്റത്തിന് സമീപം കഴിഞ്ഞദിവസം വെറും അരയടി മാത്രം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് മറിഞ്ഞുവീണു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ കാല്‍നടയായി നടന്നുപോകുന്ന മെയിന്‍ റോഡില്‍ നിന്നിരുന്ന പോസ്റ്റാണ് നിലംപതിച്ചത്. ആസമയത്ത് കാല്‍നടക്കാര്‍ അതുവഴി കടന്നുവരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സമീപത്തെ കടുതോടില്‍ ബേബിയുടെ മതില്‍ തകര്‍ന്നെങ്കിലും വീടിന് മുകളിലേക്ക് പതിക്കാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. പോസ്റ്റ് ആവശ്യത്തിന് കുഴിയെടുത്ത് താഴ്ത്തി ഇടാത്തതാണ് പോസ്റ്റ് മറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് 200 മീറ്റര്‍ ദൂരം മെയിന്‍റോഡിന് സമീപം ഇലക്ട്രിക് ലൈന്‍ റബര്‍ തടിക്ക് അകത്തുകൂടിയാണ് പോകുന്നത്. തടിയില്‍ കമ്പി നിരന്തരമായി ഉരസി തടി കുഴിയുകയും പിന്നീട് തടി വളര്‍ന്നപ്പോള്‍ കമ്പി തടിക്ക് ഉള്ളിലാവുകയും ചെയ്തു. ഇത് ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെ.എസ്.ഇ.ബി ഓഫിസില്‍ നിരവധിതവണ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ഒരു പ്രതികരണവുമില്ല എന്നും അവര്‍ പറയുന്നു. ലൈന്‍ വലിച്ചിരിക്കുന്നതിന്‍െറ അപാകതകള്‍ മൂലം ടച്ച് വെട്ടാത്തതിനാലും മരങ്ങാട്ടിലും വെള്ളിലാപ്പള്ളി ഭാഗത്തും പലപ്പോഴും വൈദ്യുതി ലഭിക്കാറില്ല. ഇതുമൂലം മരങ്ങാട് കുടിവെള്ള പദ്ധതിയിലെ വീടുകളിലേക്ക് വെള്ളം പമ്പുചെയ്യാന്‍ പോലും സാധിക്കുന്നില്ല. പുതുവേലി തോടിന് സമീപം ഇലക്ട്രിക് പോസ്റ്റ് പിടന്ന് റബര്‍തടിക്ക് ഇടക്ക് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. നിരവധിതവണ പരാതിപ്പെട്ടിട്ടും ഒരു നടപടികളും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വൈദ്യുതി തടസ്സം രാമപുരത്തെ പ്രദേശത്തെ നിത്യസംഭവമാണെന്നും ജീവനക്കാരുടെ അലംഭാവമാണ് ഇതിന് പ്രധാന കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.