മുണ്ടക്കയം: തേന്‍പുഴ തൂക്കുപാലം പൊളിച്ചുനീക്കി കോണ്‍ക്രീറ്റ് പാലം പണിയാന്‍ ആറു കോടി വകയിരുത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കിഴക്കന്‍ മലയോര മേഖല. മുമ്പ് നിരവധി തവണ ബജറ്റില്‍ പെട്ടെങ്കിലും പാലം നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. കോട്ടയം-ഇടുക്കി ജില്ലകളെയും കൊക്കയാര്‍-കൂട്ടിക്കല്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു ഒരു നൂറ്റാണ്ടിന്‍െറ പഴക്കമുണ്ട്. ഇവിടെ കോണ്‍ക്രീറ്റ് പാലം വേണമെന്ന നാടിന്‍െറ ആവശ്യത്തിനും ഏതാണ്ട് ഇത്രയും പഴക്കം വരും. എ.വി. ജോര്‍ജ് കമ്പനി തോട്ടം ഉടമകളാണ് എട്ടു പതിറ്റാണ്ട് മുമ്പ് ഇവിടെ തടിപ്പാലത്തിനു പകരം കമ്പിപ്പാലം നിര്‍മിച്ചത്. ഓരോ വര്‍ഷവും തോട്ടം ഉടമകള്‍ തന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തോട്ടം ചില്ലറ വിറ്റതോടെ പഞ്ചായത്തുകളുടെ ചെറിയ ഫണ്ടുകള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി വന്നെങ്കിലും പലപ്പോഴും അത് പരിമിതമായിരുന്നു. ഇതോടെ ഇവിടെ കോണ്‍ക്രീറ്റ് പാലമെന്ന ആശയം ജനപ്രതിനിധികള്‍ക്കു മുന്നില്‍ പലതവണ വെച്ചെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കോണ്‍ക്രീറ്റ് പാലത്തിനായി ബജറ്റിലെ രണ്ടാം വോളിയത്തില്‍ രണ്ടു കോടി അനുവദിച്ചിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പദ്ധതി നടക്കാതെ പോയി. പിന്നീട് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് വീണ്ടും ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും സ്വകാര്യ തോട്ടം ഉടമ റോഡിന് സ്ഥലം വിട്ടുനല്‍കാതിരുന്നതിന്‍െറ പേരില്‍ അതും നടന്നില്ല. തുടര്‍ന്ന് വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ സര്‍ക്കാര്‍ അവസാനം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പാലത്തിനും അപ്രോച്ച് റോഡിനും അഞ്ചു കോടി അനുവദിച്ചെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പദ്ധതി മരവിച്ചു. ബജറ്റില്‍ ആറു കോടി നീക്കിവെച്ചതോടെ പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള സ്ഥലപ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നും തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം യാഥാര്‍ഥ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് മലയോരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.