കോട്ടയം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കുടിശ്ശിക പത്തുദിവസത്തിനകം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പതിരായി. കൃഷി, സിവില്‍ സപൈ്ളസ് മന്ത്രിമാരുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഭൂരിഭാഗം കര്‍ഷകര്‍ക്കും തുക ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ച വകയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 194.13 കോടിയാണ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നല്‍കാനുള്ളത്. കഴിഞ്ഞമാസം ആദ്യമാണ് കുടിശ്ശിക പത്തുദിവസത്തിനകം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമനും പ്രഖ്യാപിച്ചത്. വിതരണത്തിന് രണ്ടുദിവസം കൂടിയെടുത്താലും 15 ദിവസത്തില്‍ കൂടുതല്‍ മുന്നോട്ടുപോകില്ളെന്നും കൃഷിമന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍, ജൂലൈ രണ്ടാംവാരം പിന്നിടുമ്പോഴും തുക ലഭിച്ചിട്ടില്ല. മേയ് 31നായിരുന്നു സീസണിലെ സംഭരണം അവസാനിച്ചത്. അതേസമയം, സര്‍ക്കാറില്‍നിന്ന് തുക ലഭിച്ചതായാണ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നത്. വിലയും കര്‍ഷകരുടെ ലിസ്റ്റും തയാറായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പണം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തുക വൈകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് 21.18 കോടിയാണ് സപൈ്ളകോ നല്‍കാനുള്ളത്. 94 കോടിയോളം രൂപയുടെ നെല്ലാണ് ഇതുവരെ ജില്ലയില്‍നിന്ന് സംഭരിച്ചത്. ഇതില്‍ 21.12 കോടി കുടിശ്ശികയാണ്. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, കുമരകം പ്രദേശങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ നെല്ളെടുത്തത്. ചങ്ങനാശേരിയിലെ വാഴപ്പള്ളി, പായിപ്പാട് മേഖലകള്‍ക്കാണ് രണ്ടാംസ്ഥാനം. ഇതുവരെ കര്‍ഷകര്‍ക്ക് 71.03 കോടിയാണ് നല്‍കിയത്. ഒരുകിലോ നെല്ലിന് കേന്ദ്രത്തിന്‍െറ 14.10 രൂപയും സംസ്ഥാനത്തിന്‍െറ 7.40 രൂപയും ചേര്‍ത്താണ് 21.50 രൂപ കര്‍ഷകന് നല്‍കുന്നത്. ആദ്യം കേന്ദ്രവിഹിതമായ 14.10 രൂപ വീതമായിരുന്നു ഓരോ കിലോക്കും കര്‍ഷകര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് രണ്ടാംഘട്ടമായി അവശേഷിച്ച തുകയും നല്‍കി. ഇത്തരത്തില്‍ മാര്‍ച്ച് 31വരെയുള്ള തുക പൂര്‍ണമായി നല്‍കിയിട്ടുണ്ട്. മേയ് രണ്ടിനുശേഷം നെല്ല് നല്‍കിയവര്‍ക്ക് ഒരുപൈസപോലും ലഭിച്ചിട്ടില്ല. ആലപ്പുഴയിലാണ് കുടിശ്ശിക കൂടുതല്‍-80 കോടിയിലധികം. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് 30 കോടിയും ലഭിക്കാനുണ്ട്. തൃശൂരില്‍ 47.68 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. പലയിടങ്ങളിലും വര്‍ഷകൃഷി ആരംഭിച്ചതിനാല്‍ നെല്ലിന്‍െറ വില പൂര്‍ണമായി ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. പലരും വായ്പയെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്. ഈ തുക നല്‍കാത്തതിനാല്‍ പുതുതായി വായ്പ ലഭിക്കാത്ത സ്ഥിതിയാണ്. സംഭരണതുക ഘട്ടംഘട്ടമായി നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിനിടെ, നെല്ല് സംഭരണത്തിന് പുതിയ ബജറ്റില്‍ 385 കോടിയാണ് നീക്കിവെച്ചത്. ഒരാഴ്ചക്കകം കാര്‍ഷിക സഹകരണ ബാങ്ക് വഴി പണം നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്നും ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കര്‍ഷകര്‍ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.