രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധം

ചങ്ങനാശേരി: കടമാഞ്ചിറയില്‍ വിദ്യാര്‍ഥി കിണറ്റില്‍വീണു മരിച്ച സംഭവത്തില്‍ ചങ്ങനാശേരി ഫയര്‍ഫോഴ്സിന്‍െറ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആക്ഷേപം. 11.15 ഓടെയാണ് നിബിന്‍ കിണറ്റില്‍ വീണത്. ഉടന്‍ ഫയര്‍ഫോഴ്സ് സ്ഥലത്തത്തെിയെങ്കിലും കിണറ്റിലേക്ക് ഇറങ്ങാനുള്ള സ്കൂബ ഇവരുടെ പക്കല്‍ ഇല്ലായിരുന്നു. പാതാള കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലാണ് ചങ്ങനാശേരി ഫയര്‍ഫോഴ്സ് നടത്തിയത്. മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റ് ചെയ്ത കിണറ്റിനുള്ളില്‍ ആംഗ്ളയറും കോണ്‍ക്രീറ്റ് കമ്പികളും ഉള്‍ഭിത്തിയില്‍നിന്ന് തള്ളി നില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കൂടാതെ കിണറിനു വ്യാസം കുറവായതിനാല്‍ കിണറ്റിലെ ഉയര്‍ന്ന സമ്മര്‍ദവും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. സ്ഥലത്ത് തടിച്ചുകൂടിയ നൂറുകണക്കിനുനാട്ടുകാര്‍ ബഹളംവെച്ചു. തുടര്‍ന്നാണ് കോട്ടയം ഫയര്‍ഫോഴ്സ് യൂനിറ്റിനെ വിവരം അറിയിച്ചത്. ഇതേ സമയം പാടത്ത് കുട്ടി വീണു എന്ന വിവരം മാത്രമാണ് ഫയര്‍ഫോഴ്സിനു ലഭിച്ചതെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. ചങ്ങനാശേരി ഫയര്‍ഫോഴ്സ് യൂനിറ്റിലെ സ്കൂബ മൂന്നാഴ്ച മുമ്പ് തകരാറിലായിരുന്നു. എയര്‍ ലീക്കാവുന്നതിനെ തുടര്‍ന്ന് ഇത് അറ്റകുറ്റപ്പണിക്ക് നല്‍കിയിരിക്കുകയാണ്. ആഴമുള്ള സ്ഥലത്താണ് കുട്ടി വീണതെന്നടക്കമുള്ള കൃത്യവിവരം ഫയര്‍ഫോഴ്സിന് ലഭിച്ചിരുന്നില്ല. ഇതുകാരണമാണ് കോട്ടയം യൂനിറ്റിലേക്ക് സമയത്ത് വിവരം കൈമാറാന്‍ സാധിക്കാതെ വന്നതെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.