കോട്ടയം: നാഗമ്പടം നടപ്പാലത്തിന്‍െറ അറ്റകുറ്റപ്പണിയെച്ചൊല്ലി റെയില്‍വേയും നഗരസഭയുമായുള്ള തമ്മിലടിയാണ് ദുരന്തത്തില്‍ കലാശിച്ചത്. കുറുപ്പന്തറ കാഞ്ഞിരത്താനം തെന്നാറ്റില്‍ സെബാസ്റ്റ്യനാണ് (64) ദാരുണമായി കൊല്ലപ്പെട്ടത്. അപകടാവസ്ഥയിലായ നടപ്പാലം അറ്റകുറ്റപ്പണി നടത്തേണ്ടത് ആരെന്നതിനെച്ചൊല്ലി റെയില്‍വേയും നഗരസഭയും തര്‍ക്കത്തിലായിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള പാലം റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളയാണ്. പാലം കൊണ്ട് റെയില്‍വേക്ക് കാര്യമായ ഗുണമൊന്നുമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണിക്കുള്ള പണം നഗരസഭ നല്‍കണമെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. ഇതിനെച്ചൊല്ലി ഇരുവിഭാഗവും രണ്ടു നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പാലം നന്നാക്കണമെന്ന് നഗരസഭയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടിന് ഉച്ചക്ക് 12ഓടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പാലത്തിന്‍െറ ഇരുവശവും അടച്ചത്. തറയും ഇരുമ്പുകൈവരികളും ദ്രവിച്ചിരിക്കുകയാണ്. യാത്രക്കാര്‍ പാളത്തിന് മുകളിലൂടെ പോകുന്നതിനിടയിലോ മറ്റോ പാലം തകര്‍ന്നാല്‍ താഴെ വീഴുകയും ട്രെയിന്‍തട്ടി മരിക്കാനും ഇടയാക്കുമെന്നായിരുന്നു റെയില്‍വേ അന്ന് പറഞ്ഞത്. അടച്ചിട്ടതോടെ യാത്രക്കാര്‍ വലഞ്ഞതല്ലാതെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആരാണെന്നതില്‍ നഗരസഭയോ റെയില്‍വെയോ അന്തിമ തീരുമാനത്തിലത്തെിയതുമില്ല. ഇതിനിടെ വിഷയം പരിഹരിക്കാന്‍ കലക്ടര്‍ ഇരുകൂട്ടരുടെയും യോഗം വിളിച്ചു. പാലം ഉപയോഗിക്കുന്നത് മറ്റുള്ള യാത്രക്കാരാണ്. അതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത ഈ പാലം നന്നാക്കേണ്ടത് നഗരസഭയാണെന്ന നിലപാടില്‍ റെയില്‍വേ ഉറച്ചുനിന്നു. എന്നാല്‍, പാളത്തിനു മുകളിലൂടെ പോകുന്ന ഈ പാലം റെയില്‍വേയും നഗരസഭയും ചേര്‍ന്ന് നന്നാക്കണമെന്നായിരുന്നു നഗരസഭയുടെ വാദം. അപകടാവസ്ഥയിലായ പാലത്തിന്‍െറ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പാലം അടച്ചിടുന്ന കടുത്ത നടപടി എടുത്തതെന്നായിരുന്നു റെയില്‍വേ അധികൃതര്‍ വിശദീകരിച്ചത്. ഇതിന് മുമ്പ് അറ്റകുറ്റപ്പണിക്ക് നല്‍കേണ്ട തുകയുടെ എസ്റ്റിമേറ്റ് റെയില്‍വേ നഗരസഭക്ക് കൈമാറിയിരുന്നു. 28.70 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റില്‍ 15.35 ലക്ഷം രൂപ പാലം നന്നാക്കാനും 13.33 ലക്ഷം രൂപ പണിയുടെ നടത്തിപ്പിനുമായി ചെലവാകുമെന്നാണ് റെയില്‍വെ പറഞ്ഞിരുന്നത്. മാസങ്ങളോളം ഫയലില്‍ ഉറങ്ങിയ ശേഷം പാലം അടച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടപെട്ട കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച കൂടിയ അടിയന്തര നഗരസഭയില്‍ നിര്‍മാണ ചെലവിനത്തില്‍ വരുന്ന തുക മാത്രമേ നഗരസഭ വഹിക്കൂവെന്നായിരുന്നു കൗണ്‍സിലിന്‍െറ നിലപാട്. കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും യോഗം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നാഗമ്പടം നടപ്പാലം ജീവന്‍ കവര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.