വിശ്വാസനിറവില്‍ റമദാനിലെ അവസാന വെള്ളി ഇന്ന്

ഈരാറ്റുപേട്ട: അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒന്നു ചേരുന്ന ഇന്ന് പള്ളികള്‍ വിശ്വാസികളെക്കൊണ്ട് നിറയും. റമദാനിന് വിട നല്‍കിക്കൊണ്ടുള്ള ഖുത്തുബ പ്രഭാഷണം ഉണ്ടാകും. ആയിരം മാസത്തെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദര്‍ റമദാനിലെ അവസാന പത്തിലാണെന്നാണ് വിശ്വാസം. ഇത് റമദാനിലെ 27ാം രാവിലാണെന്ന് ബഹുഭൂരിപക്ഷവും ഉറച്ചുവിശ്വസിക്കുന്നു. ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് വെള്ളിയാഴ്ച രാത്രിയില്‍ പ്രമുഖ പള്ളികളില്‍ വിശ്വാസികള്‍ കഴിച്ചുകൂട്ടും. അവസാനത്തിലേക്ക് കടന്നതോടെ പള്ളികള്‍ പ്രാര്‍ഥനകളിലും വിശ്വാസികള്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത പാപങ്ങളില്‍ പശ്ചാത്തപിക്കാനും ദൈവത്തിലേക്ക് ഖേദിച്ച് മടങ്ങാനും മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കാനും വിശ്വാസികള്‍ ഇനിയുള്ള ദിവസങ്ങളില്‍ കഠിനപ്രാര്‍ഥനകളില്‍ മുഴുകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.