ഈരാറ്റുപേട്ട: ഭാരതീയ ക്രൈസ്തവ വിശ്വാസത്തിന് പുതിയമാനം നല്‍കിയ ആബട്ട് ഫ്രാന്‍സിസ് ആചാര്യക്ക് വാഗമണ്‍ കുരിശുമല ആശ്രമ അങ്കണത്തില്‍ ഉയര്‍ത്തിയ സ്മാരകം ശനിയാഴ്ച വിശ്വാസികള്‍ക്കായി തുറക്കും. ആചാര്യയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന അതേ സ്ഥലത്തുതന്നെയാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചാപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. ബെല്‍ജിയത്ത് ജനിച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ഇന്ത്യയിലത്തെിയ ഫ്രാന്‍സിസ് ആചാര്യ 2002 ജനുവരി 31നാണ്് മരണമടഞ്ഞത്. 1958ല്‍ മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല ഭദ്രാസനത്തിന് കീഴില്‍ സ്ഥാപിതമായ കുരിശുമല ആശ്രമം 1998ല്‍ സിസ്റ്റേഴ്സ്യന്‍ സഭയുടെ ഒൗദ്യോഗിക ശാഖ ഭവനമായി. സിസ്റ്റേഴ്സ്യന്‍ ആശ്രമ ജീവിതശൈലിയെയും സന്യാസ ദര്‍ശനത്തെയും നിലനിര്‍ത്തിയാണ് ആശ്രമത്തിന്‍െറ പ്രവര്‍ത്തനം.കബറിട ചാപ്പലിന്‍െറ കൂദാശ ആചാര്യയുടെ 14ാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച രാവിലെ 8.30ന് നടത്തും. തുടര്‍ന്ന് കുര്‍ബാന, ധൂപ പ്രാര്‍ഥന എന്നിവയും നടത്തും. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികനായിരിക്കും. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ്, എബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.