മുടങ്ങിയ വിവാഹം കോടതി ഇടപെടലിനത്തെുടര്‍ന്ന് നടത്തി

കോട്ടയം: വധുവും വീട്ടുകാരും മുങ്ങിയതിനെതുടര്‍ന്ന് മുടങ്ങിയ വിവാഹം ഒടുവില്‍ കോടതി ഉത്തരവില്‍ നടത്തി. തിരുവാര്‍പ്പ് സ്വദേശിനി 21കാരി ഇഷ്ടപ്പെട്ട അയല്‍വാസിയായ യുവാവുമായി ജീവിക്കാന്‍ അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനത്തെുടര്‍ന്ന് നേരത്തേ വിവാഹം മുടങ്ങിയ തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ പള്ളിയില്‍വെച്ച് വ്യാഴാഴ്ച രാവിലെ 11ന് വിവാഹം നടത്തിയെന്ന് കുമരകം എസ്.ഐ കെ. സുരേഷ്കുമാര്‍ പറഞ്ഞു. ഈമാസം 11നാണ് വിവാഹം മുടങ്ങിയത്. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും പുതുവര്‍ഷദിനത്തില്‍ ഒളിച്ചോടുകയായിരുന്നു. ഇതേതുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബന്ധുക്കള്‍ വിവാഹം ഈമാസം11ന് നടത്താമെന്ന് തീരുമാനിച്ചു. യാക്കോബായ സഭയിലെ മെത്രാനും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി മധ്യസ്ഥചര്‍ച്ച നടത്തിയാണ് ധാരണയിലത്തെിയത്. മോതിര കൈമാറ്റവും വിളിച്ചുചൊല്ലല്‍ ചടങ്ങും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, വിവാഹദിനം വരനും ബന്ധുക്കളും അടക്കമുള്ള നൂറുകണക്കിനാളുകള്‍ പള്ളിയില്‍ എത്തിയെങ്കിലും വധുവും വീട്ടുകാരും മുങ്ങുകയായിരുന്നു. അന്വേഷണത്തില്‍ വീട് പൂട്ടിപ്പോയതായും കണ്ടത്തെി. തുടര്‍ന്ന് മണിക്കൂറുകള്‍ പള്ളി ഉപരോധിച്ച് പ്രതിഷേധിച്ചതിനത്തെുടര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെട്ടു. വധുവിന്‍െറ പിതാവ് അടക്കമുള്ള ബന്ധുക്കള്‍ എസ്.ഐയുടെ സാന്നിധ്യത്തില്‍ ഫോണ്‍വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പള്ളിവികാരിയും ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ട് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്ന് വിവാഹത്തിനായി 600പേര്‍ക്കുള്ള ഫ്രൈഡ്റൈസും ഒരുക്കിയതിന്‍െറ നഷ്ടപരിഹാരം ഉള്‍പ്പെടെ ആവശ്യപ്പെട്ട് കുമകരം പൊലീസ് സ്റ്റേഷനില്‍ വരന്‍െറ ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു. കോടതി ഉത്തരവിനത്തെുടര്‍ന്ന് നടന്ന വിവാഹത്തില്‍ ഇരുവീട്ടുകാരുടെയും ബന്ധുക്കള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.