കോട്ടയം: ബസില്‍ കാണാതായ 4000 രൂപയും എ.ടി.എം കാര്‍ഡുമടങ്ങിയ പഴ്സ് യാത്രക്കാരെ പൊലീസ് പരിശോധിക്കുന്നതിനിടെ കണ്ടത്തെി. പിടിക്കപ്പെടുമെന്നായപ്പോള്‍ നാടോടി സ്ത്രീ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് ചുങ്കത്തിനും സി.എം.എസ് കോളജിനും ഇടയിലാണ് സംഭവം. വില്ലൂന്നി സ്വദേശി മൈഥിലിയുടെ പണമാണ് നഷ്ടമായത്. ആര്‍പ്പൂക്കര അമ്പലക്കവലയില്‍നിന്ന് മൈഥിലി കോട്ടയത്തേക്കുള്ള സ്വകാര്യ ബസില്‍ കയറുകയായിരുന്നു. ചുങ്കത്ത് എത്തിയപ്പോള്‍ പഴ്സില്‍നിന്ന് പണം എടുത്ത് ടിക്കറ്റെടുത്തു. തുടര്‍ന്ന് ഇവര്‍ സി.എം.എസ് കോളജ് ജങ്ഷനില്‍ ഇറങ്ങി. ഇവിടുത്തെ എ.ടി.എമ്മില്‍ കയറിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍ ഓട്ടോയില്‍ ബസിനെ പിന്‍തുടര്‍ന്നു. ബേക്കര്‍ ജങ്ഷനില്‍ ബസ് കണ്ട് അതില്‍ കയറി കണ്ടക്ടറോട് വിവരം പറഞ്ഞു. ഇവര്‍ പരിശോധിച്ചെങ്കിലും പഴ്സ് കണ്ടില്ല. തുടര്‍ന്ന് കണ്ടക്ടര്‍ ബസ് നാഗമ്പടത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലത്തെിച്ചു. പൊലീസത്തെി യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കെ ബസിനുള്ളില്‍നിന്ന് പഴ്സ് കിട്ടി. ഇതിനിടെ ബസിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിനി പഴ്സില്‍ പിടിക്കുന്നത് ചില യാത്രക്കാര്‍ കണ്ടിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെ ഇവരെ കസ്റ്റഡിയിലെടുത്തു. മീനാക്ഷി എന്നാണ് ഇവരുടെ പേര്. മീനാക്ഷിയെ പിന്നീട് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. ഇവരില്‍നിന്ന് കൂടുതല്‍ പണവും പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.